Tragedy | കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് മെഷീന്‍ കഴുകുന്നതിനിടെ

 
Worker Dies in Concrete Mixer Accident
Worker Dies in Concrete Mixer Accident

Representational Image Generated by Meta AI

● എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്താണ് സംഭവം. 
● സ്ഥലത്തുതന്നെ മരണം സംഭവിച്ചു.
● സംഭവത്തില്‍ പൊലീസ് കേസെടുത്തു.

എറണാകുളം: (KVARTHA) കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്താണ് സംഭവം. ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെയാണ് പ്രദീപ് മെഷീനില്‍ കുടുങ്ങിയത്. 

അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

#industrialaccident #workplacesafety #Kerala #Ernakulam #fatalaccident #concretemixer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia