ലോക മുത്തശ്ശി അന്തരിച്ചു

 


ലോക മുത്തശ്ശി അന്തരിച്ചു
ജോര്‍ജ്ജിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡിനുടമ ബെസി കൂപ്പര്‍ (116) അന്തരിച്ചു. വയറിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന കൂപ്പര്‍ ജോര്‍ജ്ജിയയിലെ നേഴ്‌സിംഗ് ഹോമില്‍ വെച്ചാണ് മരിച്ചത്.

ഉദര രോഗത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസങ്ങളായി നേരിയ പുരോഗതി ഉണ്ടായിരുന്നു. ചൊവ്വാഴ്ച സ്വന്തമായി മുടി ചീകിയൊതുക്കിയ മുത്തശ്ശി ഒരു ക്രിസ്തുമസ് വീഡിയോദൃശ്യവും കണ്ടതായി മകന്‍ സിഡ്‌നി കൂപ്പര്‍ വെളിപ്പെടുത്തി. ചൊവാഴ്ച രാത്രി പെട്ടന്ന് ശ്വാസതടസം അനുഭവപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

മെയില്‍ ബ്രസീലിലെ മരിയ ഗോമസ് വാലന്റീന്‍ എന്ന മുത്തശ്ശിക്ക് ബിസി കൂപ്പറെക്കാള്‍ 48 ദിവസം പ്രായക്കൂടുതലുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സ് അധികൃതര്‍ കണ്ടെത്തിയതോടെ ബെസി കൂപ്പര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ 21 ന് വാലന്റീന്‍ മരിച്ചതോടെ ഈ റിക്കാര്‍ഡ് വീണ്ടും ബിസി കൂപ്പറെ തേടിയെത്തുകയായിരുന്നു. 1896 ഓഗസ്റ്റ് 26നാണ് കൂപ്പര്‍ ജനിച്ചത്.

Keywords:  World, Obituary, Grand Mother, Hospital, Brazil, Monroe, Georgia, Woman, 116, listed as 'world's oldest' dies in U,. Cooper. Malayalm News, kerala Vartha 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia