Loss | പ്രസവത്തിന് പിന്നാലെ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

 
 Young Doctor Fathima Kabir Passes Away After Childbirth
 Young Doctor Fathima Kabir Passes Away After Childbirth

Representational Image Generated by Meta AI

● എറണാകുളത്തെ ആശുപത്രിയിലായിരുന്നു പ്രസവം.
● രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് മരണം.
● മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ഥിനിയായിരുന്നു. 

ആലപ്പുഴ: (KVARTHA) ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തിന് പിന്നാലെ മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍ (30) ആണ് മരിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. 

തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എംഡി വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ.

ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജ്. മൂത്തമകള്‍: മറിയം സെയ്‌നദ. സഹോദരി; ആമിന കബീര്‍. ഫാത്തിമയുടെ ഖബറടക്കം നടത്തി.

#doctordeath #kerala #alappuzha #india #medical #tragedy #loss #childbirth #rip

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia