Accident | പരിശീലനം കഴിഞ്ഞ് ആദ്യ പോസ്റ്റിംഗിനായി പോവുന്നതിനിടെ വാഹനാപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം

 
Karnataka IPS officer on way to take up first posting dies in road crash
Karnataka IPS officer on way to take up first posting dies in road crash

Photo Credit: X/Alok Kumar

● കര്‍ണാടകയില്‍ എഎസ്പിയായി ചാര്‍ജെടുക്കാന്‍ പോവുകയായിരുന്നു. 
● വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേഗൗഡക്ക ഗുരുതരപരുക്ക്.
● 2023-ലാണ് ഹര്‍ഷ് ബര്‍ധന്‍ സര്‍വീസില്‍ പ്രവേശിച്ചത്. 

ബെംഗളൂറു: (KVARTHA) ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്. പരിശീലനം കഴിഞ്ഞ് കര്‍ണാടകയില്‍ ആദ്യ പോസ്റ്റിംഗിനായി പോവുന്നതിനിടെയാണ് ദാരുണ അപകടം.

ഹാസന് അടുത്തുള്ള കിട്ടനെയില്‍ വെച്ച് ഞായറാഴ്ച വൈകിട്ട് 4.20-ഓടെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്. വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേഗൗഡയെ ഗുരുതരപരുക്കുകളോടെ ഹാസനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ഷ് ബര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂറിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോര്‍ ഉണ്ടാക്കി ബെംഗളൂറില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. 

ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയാണ് ഹര്‍ഷ് ബര്‍ധന് അപകടം സംഭവിച്ചത്. മൈസൂറിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്. മധ്യപ്രദേശിലെ സിംഗ്‌രോളിയിലുള്ള ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍. 2023-ലാണ് സര്‍വീസില്‍ പ്രവേശിച്ചത്.

#IPSofficer #roadaccident #Karnataka #police #tragedy #youngofficer #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia