Found Dead | ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച നിലയില്‍
പാലക്കാട്: (KVARTHA) ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് (Toilet) യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയാണ് (Shitha-37) മരിച്ചത്.
ഈ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Palakkad #Kerala #India #financialinstitution #death #investigation #tragedy