സൗദിയിൽ തോക്കുചൂണ്ടി കവർച്ച; മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
Feb 10, 2014, 13:46 IST
അബഹ: സൗദിയിലെ അബഹയിൽ തോക്കുചൂണ്ടി കവർച്ച നടത്തുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എളങ്കൂര്‍ ആലുങ്ങള്‍ മേലേപുരക്കല്‍ ബാബുരാജ്(35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടയിലാണ് അജ്ഞാതർ തോക്കുമായി എത്തിയത്.
അബഹയിലെ സ്വകാര്യ ടൈല്‍സ് കമ്പനിയിലെ ജോലിക്കാരനായിരുന്നു ബാബുരാജ്. രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനായി സാധനങ്ങള്‍ വാങ്ങി താമസസ്ഥലത്തേക്ക് തിരിക്കാന്‍ വാഹനം കാത്തുനില്‍ക്കുന്നതിനിടെ അജ്ഞാതരായ കൊള്ളക്കാര്‍ തോക്കുചൂണ്ടി സാധങ്ങളും പണവുമെല്ലാം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഇഖാമയും ഇക്കൂട്ടത്തില്‍ നഷ്ടമായി. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇഖാമയില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ടതായും വിവരമുണ്ട്. ബാബുരാജിന്റെ മൃതദേഹം കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Keywords: Saudi Arabia, Abaha, Robbery, Baburaj,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.