Sherif |
ഒരു മാസം മുമ്പ് വാഹനാപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ ഷെരീഫ് ചികിത്സയിലായിരുന്നു. യുവാവിന് ഹൃദയവാള്‍വിന് തകരാറുള്ളതിനാല്‍ ഒരോ മാസവും കുത്തിവെപ്പ് നടത്താന്‍ യുവാവിനെ ചികിത്സിച്ച മംഗലാപുരം ഫാദര്‍മുള്ളേഴ്സ് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ സഹോദരന് സുബൈറാണ് മംഗലാപുരത്തു നിന്നും ബൈക്കില്‍ കുത്തിവെപ്പിനുള്ള മരുന്ന് വാങ്ങി വന്നത്.
നേഴ്സ് മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടെ ഉണ്ടായിരുന്ന മാതാവ് നഫീസയെ മകനെ കാണിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് സഹോദരന് സുബൈര്‍ എത്തിയ ശേഷമാണ് മരണം നടന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ തടിച്ച് കൂടി ബഹളം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. അസ്മയാണ് ഭാര്യ. മക്കള്‍: ആഷീഖ്, അഫ്രഷാന, അഫ്രാസ്. സഹോരങ്ങള്‍: സുബൈര്‍, ഖാലിദ്, സെമീര്‍, സഫീന, റാബിയ.
Also Read:
ഷെരീഫ് മരിച്ചത് കുത്തിവെപ്പിന് മുമ്പ് ടെസ്റ്റ് ഡോസ് നടത്താത്തതിനാല്‍
Keywords: Kasaragod, Obituary, Kerala, Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.