Accident | ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Jan 11, 2025, 08:54 IST
![Obituary board indicates Kannur road accident](https://www.kvartha.com/static/c1e/client/115656/uploaded/37529aae3801ddadc53584488cd70ba8.jpg?width=730&height=420&resizemode=4)
![Obituary board indicates Kannur road accident](https://www.kvartha.com/static/c1e/client/115656/uploaded/37529aae3801ddadc53584488cd70ba8.jpg?width=730&height=420&resizemode=4)
Representational Image Generated by Meta AI
● തളാപ്പ് മക്കാനിക്ക് സമീപമാണ് സംഭവം.
● ലോറിയുടെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
● സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കണ്ണൂര്‍: (KVARTHA) ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തളാപ്പ് മക്കാനിക്ക് സമീപമാണ് സംഭവം.
കണ്ണൂര്‍ ടൗണ്‍ ഭാഗത്ത് നിന്ന് പറശ്ശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് കൂടി കടന്നു പോവുകയായിരുന്ന ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
#roadaccident #kerala #bikeaccident #safetyfirst #traffic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.