Accident | വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Dec 20, 2024, 09:58 IST
Photo: Arranged
● അടിവസ്ത്രം മാത്രമായിരുന്നു ശരീരത്തില്‍ ഉണ്ടായിരുന്നത്.
● ഹംസ-ഹലീമ ദമ്പതികളുടെ മകനാണ്.
● ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കണ്ണൂര്‍: (KVARTHA) വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബാണ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഹംസ-ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ.
സഹോദരങ്ങള്‍: ഹസീന, ഹമീദ ഹാശിര്‍. ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
#Kannur #Kerala #waterfalls #drowning #accident #tragedy #localnews #India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.