പൊന്‍ കുന്നം: ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണുമരിച്ചു. പത്തൊമ്പതാം മൈല്‍ പനയ്ക്കല്‍ മധുവിന്റെ മകന് സ്വകാര്യ ബസ് തൊഴിലാളിയായ സുധീഷ് (ഉണ്ണി-20) ആണ് കിണറ്റില്‍ വീണു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ സുധീഷും കൂട്ടുകാരനും കൂടി പത്തൊമ്പതാം മൈലില്‍ നിന്നും വീട്ടിലേക്കു നടന്നുപോകുമ്പോള്‍ ആരോ ടോര്‍ച്ച് അടിക്കുന്നതുകണ്ട് ഭയന്നോടുന്നതിനിടയില്‍ കിണറ്റില്‍ വീണതാണെന്നു പറയപ്പെടുന്നു. കിണറ്റില്‍ വീണ ഉണ്ണിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: കുഞ്ഞുമോള്‍. സഹോദരങ്ങള്‍: മഹേഷ്, അര്‍ച്ചന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.