Found Dead | ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍

 




കോഴിക്കോട്: (www.kvartha.com) ഭാര്യയുടെ പ്രസവത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥന്‍ (46) ആണ് മരിച്ചത്. മെഡികല്‍ കോളജില്‍ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. 

ആളൊഴിഞ്ഞ പ്രദേശത്തെ 15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവാണിത്. 

Found Dead | ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍


ഭാര്യയുടെ പ്രസവത്തിനായെത്തിയ ഇയാളെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് മാന്‍ മിസിംഗ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Keywords:  News,Kerala,State,Kozhikode,Local-News,Obituary,Found Dead,Dead Body,Police, Youth found dead in Kozhikode Medical College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia