കളിക്കളത്തിലെ തര്‍ക്കം; ഗള്‍ഫിലേക്ക് പോകാനിരിക്കെ യുവാവ് വെട്ടേറ്റ് മരിച്ചു
Dec 1, 2016, 19:27 IST
കാസര്‍കോട്: (www.kvartha.com 01.12.2016) ബോവിക്കാനത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. പൊവ്വലിലെ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഖാദറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ അഫിയാദ് (22), സത്താദ് (22) എന്നിവര്‍ക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖാദറിന്റെ കഴുത്തിനും പുറത്തേക്കുമാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകിട്ട് ബോവിക്കാനത്ത് പൊവ്വലിലെയും ബോവിക്കാനത്തെയും ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫുട്‌ബോള്‍ കളിയെ ചൊല്ലി തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഖാദര്‍ വെട്ടേറ്റ് മരിച്ചത്. ഗള്‍ഫിലായിരുന്ന ഖാദര്‍ ഈയടുത്താണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച വീണ്ടും ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബോവിക്കാനം ടൗണിലെത്തിയ ഖാദറിനെ ബോവിക്കാനത്തെ നസീര്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനിടെ പ്രകോപിതരായ ജനക്കൂട്ടം പ്രതിയുടെ വീട് വളഞ്ഞു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ ഇവിടെ നിന്നും മാറ്റിയത്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം ബോവിക്കാനത്തും പൊവ്വലിലും നിലയുറപ്പിച്ചിരിക്കുകയാണ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. അഫ്‌സയാണ് മരിച്ച അബ്ദുല്‍ ഖാദറിന്റെ മാതാവ്. സഹോദരങ്ങള്‍: സുഹൈല്‍, ഫാത്വിമ, ഫൈസല്‍.
Keywords : Kasaragod, Stabbed to Death, Kerala, Obituary, Youth, Murder, Abdul Kader, Bovikkanam, Povvel, Youth stabbed to Death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.