ഇടുക്കി: (www.kvartha.com 19.01.2015) ജില്ലയില്‍ രണ്ടു സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് രണ്ടു പേര് മരിച്ചു. ചെമ്മണ്ണാറില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവും കാമാക്ഷിയില് ചര്‍ച്ച് പെരുന്നാളിന്റെ പന്തല്‍ അഴിക്കുന്നതിനിടെ മധ്യവയസ്കനുമാണ് അപകടങ്ങള്ക്കിരയായത്.ചെമ്മണ്ണാര്‍ എട്ടരയേക്കര്‍ കോളനിയിലെ താമസക്കാരനായ മുനിയാണ്ടി(27) ആണ് ചെമ്മണ്ണാറില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ മുനിയാണ്ടിക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എര്‍ത്ത് കമ്പിവഴി വൈദ്യുതി പ്രവഹിച്ചതായി കരുതുന്നു.മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ :നാഗലക്ഷ്മി. മക്കള്‍: ദിവാകര്‍, പ്രഭാകര്‍.
പെരുന്നാളിന് ശേഷം പന്തല്‍ അഴിക്കുന്നതിനിടയില്‍ ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് കൊച്ചു കാമാക്ഷി ഇളംപുരയിടത്തില്‍ ഫിലിപ്പ് (50) മരിച്ചത്. ഭാര്യ :മോളി, മക്കള്‍ :ബിനു, ദിപിന്, ദിവ്യ.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Dead, Obituary, Electrocuted, Muniyandi, Philip.
മുനിയാണ്ടി |
രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എര്‍ത്ത് കമ്പിവഴി വൈദ്യുതി പ്രവഹിച്ചതായി കരുതുന്നു.മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ :നാഗലക്ഷ്മി. മക്കള്‍: ദിവാകര്‍, പ്രഭാകര്‍.
ഫിലിപ്പ് |
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Dead, Obituary, Electrocuted, Muniyandi, Philip.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.