കെപി ഉദയഭാനു അന്തരിച്ചു

 


തിരുവനന്തപുരം: മലയാളികള്‍ ഹൃദയത്തിലേറ്റിയ പ്രശസ്ത ഗായകന്‍ കെപി ഉദയഭാനു (74) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു അദ്ദേഹം. 1963ല്‍ പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍.എസ് വര്‍മ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ച ഉദയഭാനു കല്പാത്തി സംഗീത സ്‌കൂളില്‍ നിന്നാണ് സംഗീതമഭ്യസിച്ചത്.
കെപി ഉദയഭാനു അന്തരിച്ചുപിന്നീട് 1955ല്‍ കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായി തുടക്കം കുറിച്ച ഉദയഭാനു പിന്നീട് പിന്നണി ഗാനരംഗത്തേയ്ക്ക് എത്തി. നായര്‍ പിടിച്ച പുലിവാല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയത്.
2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വിഷാദഗാനങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത ഗാനങ്ങളിലൊന്നാണ് ഉദയഭാനുവിന്റെ വെള്ളി നക്ഷത്രമേ നിന്നെ നോക്കി... എന്ന് തുടങ്ങുന്ന ഗാനം. കാനനഛായയില്‍ ആടുമേക്കാന്‍, താരമേ താരമേ, തുടങ്ങി നിരവധി ഗാനങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്.
താന്തോന്നി എന്ന ചിത്രത്തിലെ കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ് എന്ന ഗാനമാണ് അദ്ദേഹം അവസാനമായി ആലപിച്ചത്.
Keywords: Entertainment, Obituary, Singer, KP Udayabhanu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia