ബീഹാറില്‍ ബോട്ട് മറിഞ്ഞ് ആറ് മരണം; 20 പേരെ കാണാതായി

 


ബീഹാറില്‍ ബോട്ട് മറിഞ്ഞ് ആറ് മരണം; 20 പേരെ കാണാതായി
പാറ്റ്ന: ബീഹാറില്‍ ബോട്ട് മറിഞ്ഞ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേരെ കാണാതായി.

 ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ സോണ്‍ നദിയിലാണ്‌ അപകടമുണ്ടായത്. 14 സീറ്റുകളുള്ള ബോട്ട് 40 പേരുമായാണ്‌ യാത്രതിരിച്ചത്. 12 പേര്‍ നീന്തിരക്ഷപ്പെട്ടു. മറ്റ് ചിലരെ ഗ്രാമീണര്‍ രക്ഷപ്പെടുത്തി. 

കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്‌. അര്‍വാള്‍ ജില്ലയിലുണ്ടായ ആഘോഷപരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ്‌ അപകടത്തില്‍പെട്ടത്.

SUMMERY: Patna: At least six people, including two children and two women, drowned and nearly 20 people were missing after an overcrowded boat capsized in the Sone river in Bihar's Bhojpur district early Monday, police said.

Keywords: Bihar, Boat capsize, Women, Children, Missing, Patna, Bhojpur 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia