Viral | മക്കൾ കാണല്ലേ! കാറിൽ ഒളിച്ച് ജങ്ക് ഫുഡ് കഴിക്കുന്ന മാതാപിതാക്കൾ; വീഡിയോ വൈറൽ; അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ്
● നിങ്ങൾ നിങ്ങൾക്കുവേണ്ടിയും സമയം കണ്ടെത്തണമെന്ന് ചിലർ
● മാതാപിതാക്കളുടെ സ്വാർത്ഥതയെ ചൂണ്ടിക്കാട്ടിയുള്ള കമന്റുകളും ഉണ്ടായി.
ന്യൂഡൽഹി: (KVARTHA) ജങ്ക് ഫുഡ് പൊതുവെ ആരോഗ്യത്തിന് ഹാനികരമാണ്. പക്ഷെ കുട്ടികൾക്ക് ഇത്തരം ഭക്ഷണങ്ങളോട് വലിയ താല്പര്യമാണ്. എങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുകൊണ്ട് തന്നെ പലപ്പോഴും മാതാപിതാക്കൾ കുട്ടികൾക്ക് ഇതുപോലെയുള്ള ഭക്ഷണങ്ങൾ നൽകാൻ തയ്യാറാക്കാറില്ല. എന്നാൽ മാതാപിതാക്കൾ ആകട്ടെ കുട്ടികൾ കാണാതെ ഇത്തരം ഭക്ഷണങ്ങൾ പാത്തും പതുങ്ങിയും അകത്താക്കാറുമുണ്ട്. ഏതായാലും സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ കുട്ടികൾ വരുന്നതിനു മുൻപായി കാറിലിരുന്ന് ജങ്ക് ഫുഡ് കഴിക്കുന്ന മാതാപിതാക്കളെയാണ് കാണുന്നത്. വീഡിയോയിൽ ദമ്പതികൾ, ഒരു വലിയ ബർഗറും ഒരു ചോക്ലേറ്റ് പാനീയവും കാറിലിരുന്ന് ആസ്വദിച്ച് കഴിക്കുന്നതാണ് കാണുന്നത്. 'എനിക്കും തരുമോ?' എന്ന കുട്ടികളുടെ ചോദ്യം ഒഴിവാക്കാൻ ആണത്രേ മാതാപിതാക്കൾ രഹസ്യത്തിൽ കഴിക്കാൻ തീരുമാനിച്ചതെന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.
വീഡിയോയിൽ എഴുതിയിരിക്കുന്ന ഒരു കുറിപ്പിൽ 'കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോകുന്നതിന് മുമ്പ് കാറിൽ ഇരുന്ന് രഹസ്യമായി ഭക്ഷണം കഴിക്കുന്ന മാതാപിതാക്കൾ', എന്ന് കുറിച്ചിട്ടുണ്ട്. പണം ലാഭിക്കാനുള്ള എളുപ്പവഴിയെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് വരാൻ വൈകിയാലെന്താ, ഇടക്കൊക്കെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ ആസ്വദിക്കുന്നതിൽ തെറ്റില്ലന്ന് തന്നെ പറയാം.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് മാതാപിതാക്കളുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ചില ഉപയോക്താക്കൾ മാതാപിതാക്കളെ 'സ്വാർത്ഥർ' എന്ന് വിമർശിച്ചു. മറ്റുള്ളവർ മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തിൽ നിന്ന് കുറച്ച് സമയമെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതി. 'അവരുടെ കുട്ടികളെ ഫാസ്റ്റ് ഫുഡിൽ നിന്ന് സംരക്ഷിക്കുന്നു. അവർ നല്ല മാതാപിതാക്കളാണ്' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഒരാൾ തമാശ രൂപേണെ കുറിച്ചു.
മറ്റൊരാൾ, 'ചിലപ്പോൾ നിങ്ങൾ നിങ്ങൾക്കുവേണ്ടിയും സമയം കണ്ടെത്തണം', എന്ന് പറഞ്ഞു. മാതാപിതാക്കളുടെ വ്യക്തിജീവിതത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു കമൻ്റ് ഇങ്ങനെയായിരുന്നു, 'മാതാപിതാക്കൾക്ക് അവർ ആഗ്രഹിക്കുന്നപോലെ ഒരു വ്യക്തിജീവിതം ഉണ്ടാവില്ലെന്നും കുട്ടികളില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആളുകൾ കരുതുന്നു. കുട്ടികളില്ലാതെ നിങ്ങൾക്ക് ഒരു മികച്ച രക്ഷിതാവാകാനും നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും വേണ്ടി സമയം ചെലവഴിക്കാനും കഴിയും. കാരണം മാതാപിതാക്കളും മനുഷ്യരാണ്, അവർക്ക് ജീവിക്കേണ്ടതുണ്ട്'.
മറ്റൊരു ഉപയോക്താവ് എഴുതി, 'കുട്ടികൾ എപ്പോഴും മാതാപിതാക്കൾ എന്താണോ കഴിക്കുന്നത് അത് ആഗ്രഹിക്കുന്നു, ചിലപ്പോൾ ഭക്ഷണം സമാധാനപരമായി ആസ്വദിക്കുന്നമ്പോഴും പങ്കിടേണ്ടതില്ല'. എന്നാൽ അതേസമയം കുട്ടികളില്ലാതെ മാതാപിതാക്കൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ചിലർക്ക് അംഗീകരിക്കാനായില്ല. ഒരു ഉപയോക്താവ് പറഞ്ഞു, 'എന്നെ സംബന്ധിച്ചിടത്തോളം അവർ നല്ല മാതാപിതാക്കളല്ല...കുട്ടികളെയും കൊണ്ടുപോകണം'. 'എനിക്ക് കുട്ടികൾക്ക് കുറച്ച് നൽകാതെ ഒരിക്കലും കഴിക്കാൻ കഴിയില്ല', മറ്റൊരാൾ കൂട്ടിച്ചേർത്തു.
#viralvideo #parents #junkfood #secret #kids #socialmedia #parenting #criticism