Searching | സിനിമയെ വെല്ലുന്ന ജീവിത കഥ; മക്കളെ കണ്ടെത്താൻ മാതാപിതാക്കൾ യാചകരായി; 120 ദിവസത്തിന് ശേഷം സംഭവിച്ചത്!
May 17, 2024, 20:50 IST
പട്ന: (KVARTHA) ബോളിവുഡ് സിനിമകളിൽ, ഭിക്ഷാടകരുടെ സഹായത്തോടെ പൊലീസ് കുറ്റവാളികളുടെ സൂചനകൾ കണ്ടെത്തുന്നത് നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകും. എന്നാൽ, ഇവിടെ സംഭവം നേരെ മറിച്ചാണ്. ഒരു രക്ഷിതാവ് സ്വയം ഒരു യാചകനായി മാറി, കാണാതായ മക്കളെ തേടി നാടുനീളെ അലഞ്ഞു. ദൈവവും ഈ ദമ്പതികളെ സഹായിച്ചു.
ആത്യന്തികമായി, 120 ദിവസങ്ങൾക്കുള്ളിൽ, ഭിക്ഷാടകരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി രണ്ട് മക്കളെ അദ്ദേഹം കണ്ടെത്തിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്‌തു. പൊലീസിനെ വിശ്വസിച്ചിരുന്നെങ്കിൽ മക്കളെ കിട്ടുമായിരുന്നോ എന്നറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജീവിതം മാറിമറിഞ്ഞ നിമിഷം
ബീഹാർ ഹാജിപൂരിലെ ജയ്‌കിഷൻ സാഹ്‌നി ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം വർഷങ്ങളായി ഗുജറാത്തിലെ മുന്ദ്ര-കച്ചിൽ താമസിക്കുകയാണ്. ജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അതിനിടെ, ഈ വർഷം ജനുവരിയിൽ ഒരു ദിവസം ജയ്കിഷൻ്റെ 11ഉം 14ഉം വയസുള്ള മക്കൾ കളിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും തിരിച്ചെത്തിയില്ല. ഇതിൽ അസ്വസ്ഥനായ ജയ്കിഷൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകുകയും തൻ്റെ മക്കളെ സ്വന്തം നിലയിൽ അന്വേഷിക്കുകയും ചെയ്തു.
മക്കളെ തേടി അലച്ചിൽ
ജയ്കിഷൻ തൻ്റെ മക്കളെ കണ്ടെത്താൻ ആത്മീയവഴികളും തേടി. മധ്യപ്രദേശിലെ പ്രമുഖ ഹിന്ദു തീർത്ഥാടന കേന്ദ്രമായ ബാഗേശ്വർ ധാമും അദ്ദേഹം സന്ദർശിച്ചു. ഈ സന്ദർശനത്തിനിടയിൽ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മൂത്തമകൻ ബീഹാറിലെ പൂർണിയയിലാണെന്നതിൻ്റെ ചില സൂചനകൾ കിട്ടി. മൂത്തമകൻ യാചക സംഘത്തിൻ്റെ പിടിയിൽ അകപ്പെട്ടതായും ഇവിടെ നിന്ന് വ്യക്തമായി.
ഇതിനുശേഷം അദ്ദേഹം ഭിക്ഷക്കാരനായി നഗരംതോറും കറങ്ങിനടക്കാൻ തുടങ്ങി. മഹാരാഷ്ട്ര, മുംബൈ, ബംഗാൾ, മധ്യപ്രദേശ്, ഗോവ, നേപ്പാൾ എന്നിവിടങ്ങളിൽ 105 ദിവസം തിരഞ്ഞു. ഈ സമയത്ത് രാജസ്ഥാനിലെ ബിക്കാനീറിൽ ഒരു മകൻ ഉണ്ടെന്ന് യാചകരിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെ മനസിലാക്കാനായി. തുടർന്ന് പൊലീസിനെ സമീപിച്ച് നടത്തിയ അന്വേഷണത്തിൽ മൂത്ത മകനെ കണ്ടെത്തി.
മൂത്തമകനെയും കൂട്ടി 15 ദിവസം വീണ്ടും അലഞ്ഞുനടന്നപ്പോഴാണ് ഇളയമകൻ പശ്ചിമ ബംഗാളിലെ ഹൗറയിലുണ്ടെന്നറിഞ്ഞത്. അവിടെ എത്തിയപ്പോൾ പൊലീസ് ഇളയമകനെ ചൈൽഡ് ഹോമിലേക്ക് മാറ്റിയതായി അറിയാൻ കഴിഞ്ഞു. ചൈൽഡ് ഹോമിൽ നിന്ന് ഇളയ മകനെയും കണ്ടെത്തി. ജയ്കിഷനും ഭാര്യയും രണ്ട് ആൺമക്കളുമായി മുന്ദ്രയിലേക്ക് മടങ്ങി.

Keywords: News, News-Malayalam, National, Patna, Beggars, Parents dressed as beggars and searched for 120 days to find their son.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.