Disruption | ശ്രദ്ധിക്കുക: സെപ്റ്റംബർ 20 മുതൽ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും
Sep 20, 2024, 00:03 IST
Representational Image Generated by Meta AI
സെപ്റ്റംബർ 20 രാത്രി 8 മണി മുതൽ പോർട്ടൽ പ്രവർത്തനരഹിതമാകും
സെപ്റ്റംബർ 23 വൈകിട്ട് 6 മണി വരെ സേവനം ലഭ്യമാകില്ല.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
സെപ്റ്റംബർ 23 വൈകിട്ട് 6 മണി വരെ സേവനം ലഭ്യമാകില്ല.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
തിരുവനന്തപുരം: (KVARTHA) സാങ്കേതിക കാരണങ്ങളാൽ പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു. സെപ്റ്റംബർ 20 വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ 23 തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമായിരിക്കും.
ഈ കാലയളവിൽ പാസ്‌പോർട്ട് അപേക്ഷകർ, പൊലീസ് അധികാരികൾ, തപാൽ അധികാരികൾ എന്നിവർക്ക് പോർട്ടൽ ലഭ്യമാകില്ല.
കൂടുതൽ വിവരങ്ങൾക്ക് 0471-2470225 എന്ന നമ്പറിലോ അല്ലെങ്കിൽ rpo(dot)trivandrum(at)mea(dot)gov(dot)in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്സ് ആപ്പ്) എന്ന നമ്പറിലോ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസുമായോ ബന്ധപ്പെടുക.
#passport #passportproblems #Thiruvananthapuram #Kerala #India #travel #techissues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.