Dead Body | നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞ് കനാലില്‍ ചാടി; രാവിലെ കണ്ടത് യുവാവിന്റെ മൃതദേഹം
May 11, 2024, 14:31 IST
കോഴിക്കോട്: (KVARTHA) നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരികണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകന്‍ യദു(24)വിന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കണ്ടെടുത്തത്. പേരാമ്പ്രയില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് യദു കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയത്. രാത്രി 10.30ന് ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്കാണ് യദു ചാടിയത്.
കനാലിന്റെ മറുകരയില്‍ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരോട് താന്‍ നീന്തി വരാമെന്ന് പറഞ്ഞാണ് യദു ചാടിയത്. എന്നാല്‍, പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. അഗ്‌നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാവിലെ പെരുവണ്ണാമൂഴിയില്‍നിന്ന് കനാല്‍ വെള്ളം തടഞ്ഞ് പുഴയിലേക്ക് തിരിച്ചുവിട്ട് തിരച്ചില്‍ നടത്തി. 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അലൂമിനിയം ഫാബ്രികേഷന്‍ തൊഴിലാളിയാണ് യദു.

Keywords: Perampra: Body of missing man found in canal, Kozhikode, News, Missing Youth, Canal, Fire Force, Friends, Dead Body, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.