Controversy | ആരോപണങ്ങളിൽ കുടുങ്ങി പി ശശി; അൻവറിൻ്റെ പരാതിയിൽ പാർട്ടി അന്വേഷണം വരുന്നു

 
Political Storm in Kerala: CPI(M) Leader Faces Allegations
Political Storm in Kerala: CPI(M) Leader Faces Allegations

Image Credit: Facebook / P Sasi, Communist Party of India (Marxist)

●  എങ്ങനെ ഇത് പാർട്ടി കൈകാര്യം ചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്
●  മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരിൽ ഒരാളാണ് പി ശശി.

നവോദിത്ത് ബാബു 


കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പി വി അൻവറിന്റെ പരാതി സി.പി.എം സംസ്ഥാന നേതൃത്വം അന്വേഷണം നടത്തും. പരാതി കിട്ടിയാൽ ഏതു കാര്യവും പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ ഈ കാര്യത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്നു. പി വി അൻവർ പരാതി എഴുതി നൽകിയ പശ്ചാത്തലത്തിലാണ് പാർട്ടി വിഷയം പരിശോധിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞു നാട്ടിലെത്തിയാൽ ആദ്യം പരിഗണിക്കുക അൻവറിൻ്റെ പരാതിയാണെന്നാണ് സൂചന.

പാർട്ടിക്ക് കിട്ടുന്ന പരാതികൾ കൃത്യമായി പരിശോധിക്കുന്ന സംഘടനാ രീതിയാണ് സിപിഎമ്മിന്റേതെന്ന് നേരത്തെ എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഇടത് എംഎൽഎ തന്നെ പരാതി എഴുതി നൽകിയ സാഹചര്യത്തിൽ എങ്ങനെ ഇത് പാർട്ടി കൈകാര്യം ചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരിൽ ഒരാളാണ് പി ശശി.

കഴിഞ്ഞ ദിവസമാണ് പി വി അന്‍വര്‍ എംഎല്‍എ, പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കിയത്. പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പി വി അന്‍വര്‍ തയ്യാറായിരുന്നില്ല. പി ശശിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്. പി ശശി സിപിഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയത്. പി വി അന്‍വര്‍ നിരവധി തവണ ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

എഡിജിപിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എഡിജിപിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് പി ശശി ആണെന്നായിരുന്നു വിമര്‍ശനം. എന്നാൽ തനിക്കൊരു ഭയവുമില്ലെന്നായിരുന്നു എംഎല്‍എയുടെ ആരോപണങ്ങളില്‍ പി ശശിയുടെ പ്രതികരണം. 'ദ വീക്ക്' മാസികയോടായിരുന്നു ശശിയുടെ പ്രതികരണം. 

controversy

'ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു, അത് മതിയെന്നും, പി ശശി പ്രതികരിച്ചു. നേരത്തെ സ്വഭാവ ദൂഷ്യ ആരോപണമുയന്നതിനെ തുടർന്ന്  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട നേതാവാണ് പി ശശി.
#KeralaPolitics #CPIM #IndiaNews #PoliticalScandal #CorruptionAllegations #StatePolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia