Hindutva Leader | വി ഡി സവർക്കർ വിട പറഞ്ഞിട്ട് 59 വർഷം; ഹിന്ദുത്വവാദത്തിന്റെ വക്താവ് 

 
VD Savarkar, Hindutva leader, Indian freedom fighter, Savarkar legacy
VD Savarkar, Hindutva leader, Indian freedom fighter, Savarkar legacy

Photo Credit: X/ Vice President of India

● അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു.
● ഹിന്ദുത്വത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വികസിപ്പിച്ചു 
● 1883-ൽ മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു.
● 1966-ൽ മരണം

കനവ് കണ്ണൂർ

(KVARTHA) ഹിന്ദുത്വവാദികളായ അനുയായികൾ വളരെയധികം ആവേശത്തോടെ നെഞ്ചിലേറ്റുന്നതും മറ്റുള്ളവർ അങ്ങേയറ്റം വിമർശിക്കുന്നതുമായ ഹിന്ദുത്വ രാഷ്ട്രീയ സംഹിതയുടെ നേതാവാണ് വിനായക് ദാമോദർ സവർക്കർ എന്ന വി ഡി സവർക്കർ. 1966 ഫെബ്രുവരി മാസത്തിൽ കടുത്ത രോഗബാധിതനായ സവർക്കർ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് ആത്മസമർപ്പണം നടത്തി  ഈ ലോകത്തോട് വിടവാങ്ങിയിട്ട്  ഫെബ്രുവരി 26ന് 59 വർഷം തികയുന്നു.

അനുയായികൾക്കിടയിൽ വീര സവർക്കറെന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും  കേന്ദ്ര ഭരണകർത്താക്കളുടെ ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടവീഥിയിൽ  മുഖ്യധാര രാഷ്ട്രീയത്തിൽ നിന്നും വിരുദ്ധമായി വേറിട്ട വഴി സ്വീകരിച്ച രാഷ്ട്രീയ  പ്രവർത്തകനും, അഭിഭാഷകനും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. 1883 ൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ ജനിച്ചു. 

സവർക്കറുടെ നിലപാടുകൾ, ഇന്ത്യൻ ദേശീയതയെ മറ്റു മതങ്ങളെ ഒഴിവാക്കി ഹിന്ദു സാംസ്കാരിക ദേശീയതയായി മാത്രം മാറ്റാൻ ശ്രമിച്ചുവെന്ന നിലയിൽ വിലയിരുത്തപ്പെട്ടു. വിമർശന വിധേയമാവുകയും ചെയ്തു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ ഹിന്ദുത്വ ദേശീയ ധാരയെന്ന ആശയത്തിൻ്റെ പാത സ്വീകരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു. 1900 ൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു. ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനയായി മാറിയത്.

പ്രസിദ്ധമായ 1857, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കൈയെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ഇൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു.

1911 ജൂലായ് നാലിന് സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലേക്ക് അയച്ചു. സവർക്കറിന്റെ ജയിൽ ടിക്കറ്റു പ്രകാരം 1912 നും 14 നും ഇടയിൽ എട്ടു തവണ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  
ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹരജികൾ നൽകുകയുണ്ടായി. പല സവർക്കർ അനുകൂലികളും ഇതിനെ ബ്രിട്ടിഷ് വിരുദ്ധതന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ ചരിത്രകാരന്മാർ പലരും നിരീക്ഷിക്കുന്നത് സാവർക്കർ ജയിലിൽ നിന്ന് ഇറങ്ങിയത് നാണംകെട്ട ബ്രിട്ടീഷ് വ്യവസ്ഥകൾ (രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെ) അംഗീകരിച്ചുകൊണ്ടാണെന്നാണ്.

1948-ൽ ഇദ്ദേഹം മഹാത്മ ഗാന്ധിവധക്കേസിലെ പ്രതിയായിരുന്നെങ്കിലും, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കുറ്റ വിമുക്തനാക്കി. എന്നാൽ ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച കപൂർ കമ്മീഷൻ സാവർക്കറുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്. മരുന്നും ഭക്ഷണവും ഉപേക്ഷിച്ച് ആത്മസമർപ്പണം നടത്തി 1966 ഫെബ്രുവരി 26 ന് തന്റെ എൺപത്തിരണ്ടാമത്തെ വയസിൽ സവർക്കർ മരണമടഞ്ഞു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

VD Savarkar’s controversial legacy and his contributions to Hindutva ideology remain relevant. He passed away on February 26, 1966, leaving behind a legacy of both admiration and criticism.


#VDSavarkar, #Hindutva, #IndianHistory, #FreedomStruggle, #SavarkarLegacy, #ControversialFigures

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia