Allegation | തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നു; കെ.സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ചോദിച്ചത്: വിഡി സതീശൻ
തിരുവനന്തപുരം: (KVARTHA) വയനാടിനോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേരളത്തോടുള്ള അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് ആവശ്യമെന്ന് സതീശൻ പറഞ്ഞു. ഉത്തരാഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇത്തരം പാക്കേജുകൾ നൽകിയിട്ടുണ്ടെങ്കിൽ, കേരളത്തെ മാത്രം അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇന്ത്യയുടെ ഭൂപടത്തിൽ കേരളമില്ലേ എന്നും സതീശൻ ചോദിച്ചു.
കേരളത്തെ ബോധപൂർവ്വം അവഗണിക്കുകയാണെന്നും വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാണ് കേന്ദ്രത്തിന്റെ ഈ നിലപാട് വ്യക്തമായതെന്നും സതീശൻ പറഞ്ഞു. ഇതിലൂടെ കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്‍റെ ഈ നിലപാടില്‍ കെ.സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ചോദിച്ചതെന്നും സതീശന്‍ വിമര്‍ശിച്ചു.
#VDSatheesan #KeralaPolitics #Wayanad #CentralGovernment #EconomicPackage #BJP