Court Verdict | ഡിവൈഎഫ്ഐ പ്രവർത്തകൻ കണ്ണപുരം റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി 7ന് 

 
D.Y.F.I. activist Rijith, Kannur murder case
D.Y.F.I. activist Rijith, Kannur murder case

Photo: Arranged

● 2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. 
● തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 
● ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
● ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പേരാണ് പ്രതികള്‍. 

കണ്ണൂർ: (KVARTHA) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി  കണ്ടെത്തി. ശിക്ഷ ജനുവരി ഏഴിന് വിധിക്കും. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പേരാണ് പ്രതികള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വി വി സുധാകരന്‍, കെ ടി ജയേഷ്, വി വി ശ്രീകാന്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍കുമാര്‍, പി പി രാജേഷ്, സി പി രഞ്ജിത്ത്, വി വി ശ്രീജിത്ത്, ടി വി ഭാസ്‌കരന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.  10 പ്രതികളില്‍ ഒരാളായ കോത്തല താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. 

2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ 26കാരനായ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.
#RijithMurder, #D.Y.F.I, #Kannur, #PoliticalViolence, #ThalasseryCourt, #RSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia