Allegation | ലൈംഗികാരോപണങ്ങളുടെ അന്വേഷണ സംഘം മുഴുവനും സ്ത്രീകളായിരിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
 thiruvanchoor_radhakrishnan_jpg, Thiruvanjoor Radhakrishnan says the investigation Team Should Be Entirely Women
 thiruvanchoor_radhakrishnan_jpg, Thiruvanjoor Radhakrishnan says the investigation Team Should Be Entirely Women

Photo Credit: FaceBook/ Thiruvanchoor Radhakrishnan

മലയാള സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് അല്ലെങ്കിൽ പരാതിക്കാർക്ക് തുറന്ന് പറയാൻ സൗകര്യപ്രദമായ അന്വേഷണം വേണമെന്നാണ് അദ്ദേഹം വാദിച്ചു.

കോട്ടയം: (KVARTHA) സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ സംഘത്തിൽ മുഴുവനും സ്ത്രീ ഉദ്യോഗസ്ഥർ തന്നെയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർക്കും അന്വേഷിക്കാം എന്ന മട്ടിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും സ്ത്രീകളാണ് പരാതിക്കാർ, അതുകൊണ്ട് തന്നെ പരാതിക്കാർക്ക് കാര്യങ്ങള്‍ തുറന്നുപറയാൻ കഴിയുന്ന അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തില്‍ വേണ്ടതെന്നും, ഇതെന്തെന്നാൽ, പ്രസവ വാർഡിൽ പുരുഷന്മാരെ കയറ്റി ഇരുത്തുന്നതുപോലെയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ബലാത്സംഗത്തിന് കേസ് എടുത്ത സാഹചര്യത്തിൽ എംഎൽഎ മുകേഷ് രാജിവയ്ക്കണം.
കേസെടുക്കാൻ ധാർമികത ഉണ്ടെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികതയില്ലേയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ചോരുന്ന ധാർമികതക്കാണ് സപിഎം മറ പിടിക്കുന്നത്, രാധാകൃഷ്ണൻ പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 #MalayalamCinema #WomenEmpowerment #KeralaPolitics #ThiruvanchoorRadhakrishnan #MeToo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia