Allegation | അംഗൻവാടി ജീവനക്കാർക്ക് കേന്ദ്ര വിഹിതമായി നൽകുന്നത് തുച്ഛമായ സംഖ്യയാണെന്ന് ജോൺ ബ്രിട്ടാസ് എം പി

 
John Brittas MP on Anganwadi workers' honorarium
John Brittas MP on Anganwadi workers' honorarium

Photo: Arranged

● അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്.
● ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 

കണ്ണൂർ: (KVARTHA) കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു. അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയയത്തിന്റെ മറുപടിയിലെ കണക്കുകള്‍ നിരത്തിയാണ് എംപിയുടെ വിശദീകരണം.

അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്. എന്നാല്‍ ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുച്ഛമായ വിഹിതം കേന്ദ്രം നൽകുമ്പോളാണ് കേരളത്തിലെ സര്‍ക്കാര്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് 13,000 രൂപയും ഹെല്‍പര്‍മാര്‍ക്ക് 9,000 രൂപയുമായി ഓണറേറിയം ഉയര്‍ത്തിയതെന്നും എംപി വ്യക്തമാക്കി. 

അതേ സമയം അംഗന്‍വാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരപ്പെടുത്തണമെന്ന ഗുജറാത്ത് ഹൈകോടതിയുടെ വിധി ഇപ്പോഴും പരിശോധനയിലാണെന്ന് മന്ത്രി മറുപടിയായി പറഞ്ഞു..


#AnganwadiWorkers, #JohnBrittas, #CentralGovernment, #KeralaPolitics, #Honorarium, #SocialWelfare



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia