Binoy Viswam | കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിനോയി വിശ്വം 

 
Binoy believes that he stands by his remarks against the CPM, Binoy Viswam, Criticism, Politics, Press Meet, Statement, Kerala News
Binoy believes that he stands by his remarks against the CPM, Binoy Viswam, Criticism, Politics, Press Meet, Statement, Kerala News


എല്‍ഡിഎഫ് വിട്ടുവരണമെന്ന എംഎം ഹസന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്നും സി പി ഐ നേതാവ്


കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബോധ്യം

ന്യൂഡെല്‍ഹി: (KVARTHA) കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന കഴിഞ്ഞദിവസം നടത്തിയ തന്റെ പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രടറി ബിനോയി വിശ്വം. സിപിഎമിനെതിരായ വിമര്‍ശനങ്ങളില്‍ ഉറച്ച്  നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പത്രക്കുറിപ്പിലൂടെയാണ് ബിനോയ് വിശ്വം സിപിഎമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 


ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രടറി അറിയിച്ചത്. ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും സിപിഎമിനും ആ നിലപാട് വേണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന കാര്യമാണ് താന്‍ പറഞ്ഞത്. എല്‍ഡിഎഫ് ശക്തിപ്പെട്ടേ തീരൂ. എല്‍ഡിഎഫിനുമേല്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ടുപോയേ പറ്റൂ. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവശ്യമായ തിരുത്തലുകള്‍ക്ക് വേണ്ടി സിപിഎമും സിപിഐയും ശ്രമിക്കുന്ന വേളയില്‍ ശരിയായ കാഴ്ചപ്പാടാണ് തങ്ങള്‍ പറഞ്ഞത്. അതിനപ്പുറം അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു.


ബിനോയ് വിശ്വസിന്റെ വാക്കുകള്‍:

ഒരാളെപറ്റിയും വ്യക്തിപരമായി ഞാന്‍ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള വര്‍ത്തമാനമാണ് ഞാന്‍ പറഞ്ഞത്. സിപിഐയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ടി ഫോറത്തിലാണ്. സ്വര്‍ണം പൊട്ടിക്കലിന്റെ കഥകള്‍, അധോലോക അഴിഞ്ഞാട്ടങ്ങള്‍ അത് ചെങ്കൊടിയുടെ മറവിലില്ല. കരുവള്ളൂരിലും ഒഞ്ചിയത്തുമടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ടിയാണ്. 

ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ല എന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമിനും ഉണ്ടാകണം. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ലെന്നും ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഐ എല്‍ഡിഎഫ് വിട്ടുവരണമെന്ന എംഎം ഹസന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവശ്യമായ തിരുത്തലുകള്‍ക്ക് വേണ്ടി സിപിഎമും സിപിഐയും ശ്രമിക്കുന്ന വേളയില്‍ ശരിയായ കാഴ്ചപ്പാടാണ് തങ്ങള്‍ പറഞ്ഞത്. അതിനപ്പുറം അതിനെ വ്യാഖ്യാനിക്കേണ്ടതില്ല

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia