Protest | വഖഫ് ഭേദഗതി നിയമത്തിനെ എതിർക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കെ. സുധാകരൻ എം.പി യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി


● വഖഫ് ഭൂമി ദുരുപയോഗം തടയുവാനാണ് നിയമം.
● യുഡിഎഫ്, എൽഡിഎഫ് എംപിമാരുടെ നിലപാട് പ്രതിഷേധാർഹം.
● പോലീസ് എംപി ഓഫീസിന് മുന്നിൽ പ്രതിഷേധം തടഞ്ഞു.
● ബിജെപി നേതാക്കളായ കെ.കെ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂർ: (KVARTHA) വഖഫ് ഭൂമി ദുരുപയോഗം തടയുന്നതിനാണ് വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ. പദ്മനാഭൻ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് - എൽ.ഡി.എഫ് എം.പിമാരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ എം.പി. കെ. സുധാകരൻ്റെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം വിഭാഗത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ താളിക്കാവ് മുതൽ ആരംഭിച്ച മാർച്ച് എം.പി.യുടെ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
ബി.ജെ.പി. കണ്ണൂർ നോർത്ത് പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ, സൗത്ത് പ്രസിഡൻ്റ് ബിജു ഏളക്കുഴി, ദേശീയ സമിതി അംഗം സി. രഘുനാഥ് എന്നിവർ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
BJP held a protest march towards Kannur MP K. Sudhakaran's office against the opposition to the Waqf Amendment Law. BJP leader C.K. Padmanabhan stated that the law aims to prevent the misuse of Waqf properties and benefits the poor in the Muslim community. The march was stopped by the police, and other BJP leaders also addressed the protesters.
#WaqfAmendment #BJPProtest #Kannur #KSudhakaran #KeralaNews #CKPadmanabhan