Manifesto | സവർക്കർക്ക് ഭാരതരത്‌നം, സ്ത്രീകൾക്ക് മാസം 2100 രൂപ; മഹാരാഷ്ട്രയിൽ വൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടനപത്രി പുറത്തിറക്കി
● 25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
● മഹാരാഷ്ട്രയെ വരൾച്ച രഹിതമാക്കാൻ പദ്ധതികൾ.
● കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും.
മുംബൈ: (KVARTHA) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയായ 'സങ്കൽപ് പത്ര' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബൈയിൽ പുറത്തിറക്കി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവർ പങ്കെടുത്തു.
പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ
യുവാക്കൾക്ക് 25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ
സ്ത്രീകൾക്ക് എല്ലാ മാസവും 2100 രൂപ
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും
കർഷകർക്കായി ഭവന്തർ പദ്ധതി കൊണ്ടുവരും
വാർദ്ധക്യ പെൻഷൻ 1500 രൂപയിൽ നിന്ന് 2100 രൂപയായി ഉയർത്തും.
നൈപുണ്യ കേന്ദ്രങ്ങൾ തുറക്കും
സോളാർ, പുനരുപയോഗിക്കാവുന്ന പദ്ധതികളിലൂടെ പാവപ്പെട്ട ഇടത്തരക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കാൻ ശ്രമിക്കും
ഫിൻടെക്കും ഐ -യും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മഹാരാഷ്ട്രയിൽ കേന്ദ്രീകരിക്കുകയും ചെയ്യും
മഹാരാഷ്ട്രയിൽ നൈപുണ്യ സെൻസസ് നടത്തും
15 ലക്ഷം വരെ പലിശ രഹിത വായ്പ
● വരൾച്ച രഹിത മഹാരാഷ്ട്ര:
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മഹാരാഷ്ട്രയെ വരൾച്ച രഹിതമാക്കും. പടിഞ്ഞാറൻ നദികളിൽ ഒഴുകുന്ന 167 ടിഎംസി വെള്ളം ഗോദാവരി തടത്തിലൂടെ വരൾച്ചബാധിത പ്രദേശങ്ങളായ മറാത്ത്വാഡയിലേക്കും വടക്കൻ മഹാരാഷ്ട്രയിലേക്കും തിരിച്ചുവിടും. പടിഞ്ഞാറൻ വിദർഭയിലെ വരൾച്ച ഇല്ലാതാക്കാൻ വൈൻഗംഗ നദിയിലെ വെള്ളം ഉപയോഗിക്കും. കൃഷ്ണ, കൊയ്ന തുടങ്ങിയ നദികളിൽ നിന്നും മഴക്കാലത്ത് ഒഴുകുന്ന അധികജലം പശ്ചിമ മഹാരാഷ്ട്രയിലെ വറ്റാത്ത വരൾച്ച പ്രദേശങ്ങളിലേക്ക് തിരിച്ചുവിടും.
● സ്ത്രീശാക്തീകരണം:
ഒരു കോടി കുടുംബങ്ങളെ വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിക്കുകയും പ്രത്യേക തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും.
● കൃഷിക്ക് സൗരോർജ്ജം:
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, കൃഷിയുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ സൗരോർജ്ജം ഉപയോഗിക്കും, കർഷകർക്ക് പകൽ 12 മണിക്കൂർ വൈദ്യുതി ലഭിക്കും. ഇതിനായി സോളാർ എനർജിയെ കാർഷിക ജലസേചന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന 'സോളർ പവർ ഗ്രിഡ്' സ്ഥാപിക്കും.
● ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം:
കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.
● ഡിജിറ്റൽ കണക്റ്റിവിറ്റി:
ഭാരത് നെറ്റ്, മഹാനെറ്റ് എന്നിവ വഴി മഹാരാഷ്ട്ര ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കും.
● വിദ്യാഭ്യാസ പരിഷ്കാരങ്ങൾ:
ദേശീയവും ഭരണഘടനാപരവുമായ മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാഭ്യാസം കൂടുതൽ സമകാലികവും മൂല്യാധിഷ്ഠിതവുമാക്കും.
● വിമുക്തഭടന്മാർക്കും രക്തസാക്ഷി കുടുംബങ്ങൾക്കും പുനരധിവാസം:
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട എല്ലാ മുൻ സൈനികർ, രക്തസാക്ഷി കുടുംബങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.
● ആദരിക്കൽ:
മഹാത്മാ ജ്യോതിബ ഫൂലെ, ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെ, വീർ സവർക്കർ എന്നിവരെ ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിക്കും
തിരഞ്ഞെടുപ്പ്
മഹാരാഷ്ട്ര നിയമസഭാ തിഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും, 288 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടി.
#BJPManifesto, #MaharashtraElections, #Savarkar, #WomenEmpowerment, #Farmers, #Jobs