Protest | കണ്ണൂരിൽ വനം വകുപ്പ് മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

 
Youth Congress workers showing black flags to the forest minister's vehicle in Kannur.
Youth Congress workers showing black flags to the forest minister's vehicle in Kannur.

Photo: Arranged

● ഇരിട്ടിയിൽ വെച്ചാണ് പ്രതിഷേധം നടന്നത്
● പോലീസ് ലാത്തി വീശി പ്രവർത്തകരെ നീക്കി
● പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

കണ്ണൂർ: (KVARTHA) ഇരിട്ടിക്കടുത്തെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ കരിങ്കൊടി കാണിച്ചു. ഇരിട്ടി എടൂരിൽ വെച്ചാണ് പ്രതിഷേധം നടന്നത്.

ആറളം ഫാമിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോളാണ് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. മന്ത്രിയുടെ വാഹനത്തിന് മുൻപിലേക്ക് കരിങ്കൊടിയുമായി ചാടി വീണ പ്രവർത്തകർ വാഹനവ്യൂഹം തടസ്സപ്പെടുത്തി.

തുടർന്ന് പൊലീസ് ലാത്തി വീശുകയും ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഒരു പ്രവർത്തകന്റെ വസ്ത്രം ഉരിഞ്ഞുപോയെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? 

Youth Congress workers protested against Forest Minister AK Saseendran in Iritty, Kannur, following the death of a couple in a wild elephant attack. The protesters showed black flags to the minister's vehicle, leading to a scuffle with the police. Several protesters were taken into custody.

#Kannur #YouthCongress #ForestMinister #BlackFlagProtest #ElephantAttack #Kerala

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia