Crime | 'പി പി ദിവ്യയ്ക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യയും കൊലവിളിയും'; പൊലീസ് കേസെടുത്തു
![P. P. Divya case registered](https://www.kvartha.com/static/c1e/client/115656/uploaded/0c853eae4e41aa440e5367cd8a1e2901.jpg?width=730&height=420&resizemode=4)
![P. P. Divya case registered](https://www.kvartha.com/static/c1e/client/115656/uploaded/0c853eae4e41aa440e5367cd8a1e2901.jpg?width=730&height=420&resizemode=4)
● മൊഴിയെടുക്കുന്നതിനായി പി പി ദിവ്യ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജാരായിരുന്നു.
● പിപി ദിവ്യ കഴിഞ്ഞ മാസം 27 നാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
കണ്ണൂർ: (KVARTHA) മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കും കുടുംബാംഗങ്ങൾക്കെതിരെയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റും വ്യക്തിഹത്യയും കൊലവിളിയും നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് കണ്ണൂർ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മൊഴിയെടുക്കുന്നതിനായി പി പി ദിവ്യ തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജാരായിരുന്നു.
പി പി ദിവ്യക്കെതിരെ വ്യക്തിഹത്യ നടത്തിയതായി പറയുന്ന യൂട്യൂബർ ബിനോയ് കുഞ്ഞുമോനെതിരെയും മകളെ കൊല്ലുമെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാം പേജിൽ കമന്റിൽ ഭീഷണി മുഴക്കിയെന്നതിന് തൃശൂർ സ്വദേശി വിമൽ എന്ന പ്രൊഫൈൽ ഉടമക്കെതിരെയും ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനലിനെതിരെയുമാണ് കേസെടുത്തത്. പിപി ദിവ്യ കഴിഞ്ഞ മാസം 27 നാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
#PPDivya, #PoliceCase, #MurderThreats, #SocialMedia, #Kannur, #Crime