Govt Decision | എല്ലാ വർഷവും ജൂൺ 25ന് ഇനി 'ഭരണഘടനഹത്യ ദിനം'; പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; എന്താണിത്? 

 

 
centre declares june 25 as samvidhaan hatya diwas
centre declares june 25 as samvidhaan hatya diwas

Image Credit: X / Amit Shah

സർക്കാർ നീക്കം കാപട്യമെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.

Centre declares June 25 as 'Samvidhaan Hatya Diwas'

Govt Decision | എല്ലാ വർഷവും ജൂൺ 25ന് ഇനി 'ഭരണഘടനഹത്യ ദിനം'; പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; എന്താണിത്? 

Image Credit: X / Amit Shah

sum
1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമയ്ക്ക് 

Emergency, Politics, ദേശീയ വാർത്തകൾ 

sect: Politics, National, News

HL
സർക്കാർ നീക്കം കാപട്യമെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.

tag: News, Malayalam News, National, Politics 

FAQ:  Centre declares June 25 as 'Samvidhaan Hatya Diwas', Why?
Answer: To mark 1975 Emergency

fb  ജൂൺ 25ന് ഇനി 'ഭരണഘടനഹത്യ ദിനം'; എന്താണിത്? 

ന്യൂഡൽഹി: (KVARTHA) 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ ദിനം ഓർമിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എക്സ് പോസ്റ്റിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഗസറ്റ് വിജ്ഞാപനവും അദ്ദേഹം പോസ്റ്റ് ചെയ്തു. 

'1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു, അതിനുശേഷം അക്കാലത്തെ സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയും അതിക്രമങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളെ വിധേയമാക്കുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിലും ഇന്ത്യയുടെ ജനാധിപത്യത്തിലും ശക്തമായ വിശ്വാസമുണ്ട്. അതിനാൽ, അടിയന്തരാവസ്ഥയുടെ കാലത്ത് അധികാര ദുർവിനിയോഗം നേരിടുകയും പോരാടുകയും ചെയ്ത എല്ലാവർക്കും ജൂൺ 25-ന് ഇന്ത്യൻ സർക്കാർ ആദരാഞ്ജലികൾ അർപ്പിക്കുന്നു', കേന്ദ്ര ഗവൺമെൻ്റ് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം സർക്കാർ നീക്കം കാപട്യമെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.

1975ലെ അടിയന്തരാവസ്ഥ

1975 ജൂൺ 25ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഭരണകൂടം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്ത ദിവസം രാവിലെ, അതായത് ജൂൺ 26 ന്, അതിരാവിലെ റേഡിയോയിലൂടെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധി സർക്കാർ പറഞ്ഞ കാരണം രാജ്യത്തെ അസ്ഥിരതയും നിയമവാഴ്ച തകർച്ചയുമായിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഇതിന് മറ്റ് ചില കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 

രാഷ്ട്രീയ അസ്ഥിരതയായിരുന്നു പ്രധാന കാരണം. 

1971ലെ തിരഞ്ഞെടുപ്പിൽ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തി ഇന്ദിരാഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി 1975ൽ അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുകയായുണ്ടായി. ഇതോടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായി. ഇതിനിടയിൽ തന്നെ ജനങ്ങളുടെ അതൃപ്തി മുതലെടുത്ത് ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടു വന്നിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷ ശബ്‌ദം നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും പറയുന്നു.

സർക്കാർ നിരവധി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും പൗരാവകാശങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്‌തു. ആർഎസ്എസ് ഉൾപ്പെടെ 24 സംഘടനകളെ നിരോധിച്ചു. കൂടാതെ, നിർബന്ധിത വന്ധ്യംകരണം, ചേരി നിർമാർജനം തുടങ്ങിയ കടുത്ത നടപടികൾ ഉൾപ്പെടെ, ഇന്ദിരാഗാന്ധിയുടെ സർക്കാർ രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. 

രാജ്യവ്യാപകമായി അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചു. രാഷ്ട്രീയ നേതാക്കൾ, അഭിഭാഷകർ, വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിവർ ഈ നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചു. 21 മാസത്തിന് ശേഷം 1977 മാർച്ച് 21ന് ഇന്ദിരാഗാന്ധി സർക്കാർ പൊടുന്നനെ അടിയന്തരാവസ്ഥ പിൻവലിച്ചു. ശേഷം 1977ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് പാർട്ടി തോറ്റു. 

പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ജനതാ പാർട്ടി ഒന്നിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്തി, ഇന്ദിരാഗാന്ധി തന്നെ റായ്ബറേലിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മൊറാർജി ദേശായി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യം ലഭിച്ച് 30 വർഷത്തിനു ശേഷമുള്ള ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരായിരുന്നു ഇത്.

അടിയന്തരാവസ്ഥയിൽ കോൺഗ്രസിൻ്റെ നിലപാട്

2021ൽ പ്രശസ്‌ത സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ കൗശിക് ബസുവുമായുള്ള സംഭാഷണത്തിൽ, അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. 1975 നും 77 നും ഇടയിൽ 21 മാസത്തെ അടിയന്തരാവസ്ഥയിൽ എന്ത് സംഭവിച്ചാലും അത് തെറ്റാണെന്ന് രാഹുൽ പറഞ്ഞിരുന്നു. അടിയന്തരവസ്ഥാദിനം ഭരണഘടനഹത്യ ദിനമായി ആചരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ കോൺഗ്രസ് എതിർത്ത കോൺഗ്രസ് ജൂൺ നാലിന് മോദി മുക്‌ത് ദിവസം ആചരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia