Clash | നീറ്റ് യു ജി പരീക്ഷാഫലത്തില്‍ ക്രമക്കേട് ആരോപിച്ച് കെ എസ് യുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം
 

 
Clashes in KSU-led protest alleging irregularity in NEET UG exam results, Thiruvananthapuram, News, Clash, KSU, Politics, Police, Inauguration, Ramesh Chennithala, Kerala News
Clashes in KSU-led protest alleging irregularity in NEET UG exam results, Thiruvananthapuram, News, Clash, KSU, Politics, Police, Inauguration, Ramesh Chennithala, Kerala News


ബാരികേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി 

കെ എസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു
 

തിരുവനന്തപുരം: (KVARTHA) നീറ്റ് യു ജി പരീക്ഷാഫലത്തില്‍ ക്രമക്കേട് ആരോപിച്ച് കെ എസ് യുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. കെ എസ് യു സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ തെരുവ് എന്ന പേരില്‍ രാജ് ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രതിഷേധ പരിപാടി ഉദ് ഘാടനം ചെയ്തത്.  


ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേല്‍ കളങ്കം ചാര്‍ത്തിയ എന്‍ ടി എ ഡയറക്ടര്‍ ജെനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷ ക്രമക്കേടില്‍ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, കോഴിക്കോട് എന്‍ഐടിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

ബാരികേഡ് മറിച്ചിടാന്‍ ശ്രമിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia