Political Shift | കോണ്‍ഗ്രസ് മുംബൈ ഘടകം ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എൻ സി പിയിൽ ചേർന്നു
● അതിനിടെ, എൻസിപി പുണെ സിറ്റി പ്രസിഡന്റ് ദീപക് മങ്കറിന് എംഎല്‍സി സ്ഥാനം നല്‍കാത്തതിൽ പ്രതിഷേധിച്ച് പുണെ സിറ്റി യൂനിറ്റിലെ 600ലധികം പാർട്ടി പ്രവർത്തർ രാജിവെച്ചു.
● ചൊവ്വാഴ്ച വൈകുന്നേരം, പുണെ നഗരത്തിലെ നാരായൺപേത്ത് ഏരിയയിലെ എൻ.സി.പി. ഓഫിസിൽ, മങ്കറിന്റെ അനുയായികൾ ഒന്നിച്ച് ഒത്തുകൂടി രാജി പ്രഖ്യാപിക്കുകയായിരുന്നു.
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസ് മുംബൈ ഘടകം ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്, അജിത് പവാറിന്റെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ചേർന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, സംസ്ഥാന എൻ.സി.പി. അധ്യക്ഷൻ സുനിൽ തത്കരെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഷ്രോഫ് പാർട്ടിയിൽ ചേർന്നത്.
'ഞാൻ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. പാർട്ടിയുടെ ആശയങ്ങൾ പിന്തുടർന്ന്, അദ്ദേഹം പൊതുസേവനത്തിന് ഗണ്യമായ സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ എന്ന് എക്‌സിലെ പോസ്റ്റില്‍ അജിത് പവാർ പറഞ്ഞു.
അതിനിടെ, എൻസിപി പുണെ സിറ്റി പ്രസിഡന്റ് ദീപക് മങ്കറിന് എംഎല്‍സി സ്ഥാനം നല്‍കാത്തതിൽ പ്രതിഷേധിച്ച് പുണെ സിറ്റി യൂനിറ്റിലെ 600ലധികം പാർട്ടി പ്രവർത്തർ രാജിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരം, പുണെ നഗരത്തിലെ നാരായൺപേത്ത് ഏരിയയിലെ എൻ.സി.പി. ഓഫിസിൽ, മങ്കറിന്റെ അനുയായികൾ ഒന്നിച്ച് ഒത്തുകൂടി രാജി പ്രഖ്യാപിക്കുകയായിരുന്നു.
#MaharashtraPolitics #NCP #Congress #AjitPawar #JavedShroff #Election2024