Police Action | സംഭാൽ സന്ദർശിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾക്ക് പൂട്ടിട്ട് യുപി പൊലീസ്; യുപിസിസി ഓഫീസിനും നേതാക്കളുടെ വസതികൾക്കും പുറത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു 

 
Congress Leaders Stopped: UP Police Blocks Access to Sambhal
Congress Leaders Stopped: UP Police Blocks Access to Sambhal

Photo Credit: Screenshot from a X video by UP Congress

●  തിങ്കളാഴ്ച സംഭാൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. 
● രാത്രിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് താമസിച്ചിരുന്നതെന്ന് അജിത് റായി പറഞ്ഞു. 
● പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു.

ലക്‌നൗ: ​(KVARTHA) മ​സ്ജിദിലെ ​സ​ർ​വേ​യെ​ ​തു​ട​ർ​ന്ന് ​സം​ഘ​ർ​ഷമുണ്ടായ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​സം​ഭാ​ൽ കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കാനിരിക്കെ വൻ നടപടിയുമായി പൊലീസ്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിനും നിരവധി പാർട്ടി നേതാക്കളുടെ വസതികൾക്കും പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതായി പാർട്ടി വക്താവ് വികാസ് ശ്രീവാസ്തവ അറിയിച്ചു. 

ഞായറാഴ്ച രാത്രി തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സംഭാൽ സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. നവംബർ 30 ന് പുറത്തുനിന്നുള്ളവർക്കുള്ള  വിലക്ക് പിൻവലിക്കുമെന്ന പ്രതീക്ഷയിൽ ഡിസംബർ രണ്ടിന് സംഭാൽ സന്ദർശിക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, സർക്കാർ പെട്ടെന്ന് വിലക്ക് ഡിസംബർ 10 വരെ നീട്ടുകയായിരുന്നുവെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജിത് റായിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

രാത്രിയിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് താമസിച്ചിരുന്നതെന്ന് അജിത് റായി പറഞ്ഞു. തടഞ്ഞാൽ ഗാന്ധിയൻ രീതിയിൽ സമാധാനപരമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 24 ന് കോടതി ഉത്തരവ് പ്രകാരം ഷാഹി ജുമാ മസ്ജിദിൽ നടന്ന സർവേയ്ക്കിടെ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നു.

#Congress #UPPolice #Sambhal #Protest #YogiGovernment #Barricades

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia