Congress | ലോകസഭാ വിജയം: കോൺഗ്രസ് നാല് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം ലഭിക്കും; കേന്ദ്രവും പ്രതിപക്ഷ പാർട്ടികളും നടത്തിയ ചർച്ചയിൽ ധാരണ
● കേന്ദ്രവും പ്രതിപക്ഷ പാർട്ടികളും നടത്തിയ ചർച്ചകളിലാണ് ധാരണയായത്.
● വിദേശം, ഗ്രാമ വികസനം, കൃഷി, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ പദവികൾ ലഭിച്ചു.
ഡെൽഹി: (KVARTHA) ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ പദവികൾ നൽക്കും. ഇതിൽ വിദ്യാഭ്യാസം, വിദേശം, ഗ്രാമ വികസനം, കൃഷി എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ പദവികൾ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും നടത്തിയ ചർച്ചകളിലാണ് ഈ ധാരണയിൽ എത്തിയത്.
അതേസമയം ജമ്മു-കശ്മീർ നിയമസഭാ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.
ആദ്യഘട്ടത്തിൽ, ദോഡ, അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നീ ജില്ലകളിലായി 24 മണ്ഡലങ്ങളിൽ പോളിംഗ് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു-കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയുടെ മകൾ ഇൽത്തിജാ മുഫ്തി തുടങ്ങിയ പ്രമുഖരെല്ലാം ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
പൂഞ്ച്, കത്വവ തുടങ്ങിയവിടങ്ങളിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീരിലെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. റഷീദിന്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോർക്കാൻ തീരുമാനിച്ചതിനെ തുടർന്ന്, ചില മണ്ഡലങ്ങളിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തെ ബാധിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജമ്മു-കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ മത്സരം കടുപ്പമേറിയതായിരിക്കും.
ഹരിയാനയിലെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അഞ്ച് മണിയോടെ അവസാനിക്കും. കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പരാജയപ്പെട്ടതിനാൽ, ആംആദ്മി പാർട്ടി എല്ലാ സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുണ്ട്.
#Congress #ParliamentaryCommittees #Leadership #LokSabha #PoliticalUpdates #CommitteeChairmanships