Controversy | മുസ്ലിംകൾ കൂടിയെന്ന് പറഞ്ഞ് ഇവിടെ കുത്തിത്തിരുപ്പുണ്ടാക്കണോ, ഗവർണറുടെ ജോലി വിഭഗീയത ഉണ്ടാക്കലാണോ?

 
Goa Governor PS Sreedharan Pillai at the controversial event
Goa Governor PS Sreedharan Pillai at the controversial event

Representational Image Generated by Meta AI

* മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ സുരക്ഷ അവഗണിക്കുന്നതായി വിമർശനമുയരുന്നു.

സോണി കല്ലറയ്ക്കൽ

(KVARTHA) ഗോവയിൽ ക്രിസ്ത്യാനികൾ കൂടുതലുണ്ടാകണമെന്ന് ഭരണഘടനയിൽ എവിടേലും എഴുതിവച്ചിട്ടുണ്ടോ.  ക്രിസ്ത്യാനികൾക്ക് സേഫ് ആയ സ്ഥലം മണിപ്പൂർ ആണെന്ന് ശ്രീധരന്‍ പിള്ള പറയാതിരുന്നത് നന്നായി.   അവിടെ ക്രിസ്ത്യാനികൾ 100 ശതമാനം സേഫ് ആണല്ലോ അല്ലേ? മണിപ്പൂരിൽ തോക്കും കത്തിയും ഒക്കെ പോയി, ഡ്രോണിലും റോക്കറ്റിലും എത്തി നിൽക്കുന്നത് ഇദ്ദേഹം അറിഞ്ഞില്ലെന്ന് തോന്നുന്നു. ശ്രീധരപിള്ളയെപ്പോലെയുള്ള ആർഎസ്എസുകാർ വേറെ എന്താണ് പറയേണ്ടത്. ഇതിൽ ഒരു  അത്ഭുതവും അതുകൊണ്ട് തന്നെ കാണുന്നില്ല. 

ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുള്ള ഗോവ ഗവര്‍ണ‍ര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയാണ്. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ ശ്രീധരന്‍ പിള്ള നടത്തിയ പരാമ‍ർശമാണ് വിവാദത്തിലായത്. 'ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ വാദം. മുസ്‍ലിം ജനസംഖ്യ മൂന്നിൽ നിന്ന് 12% ആയും ഉയര്‍ന്നു. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറയുന്നു.

എന്നാൽ പിന്നീട് വിവാദ പരാമർശത്തിൽ വിശദീകരണവുമായി പിഎസ് ശ്രീധരൻ പിള്ള രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മതങ്ങളെ എടുത്തു പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണ്. ആനുപാതികമല്ലാത്ത വളർച്ചയിൽ ചർച്ച ഉണ്ടാകണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

നോർത്തിന്ത്യയിൽ ഈ  പറയുന്ന ക്രിസ്ത്യനികളെ ചുട്ടെടുത്തത് ചില ഹിന്ദുത്വ വർഗീയ വാദികൾ ആണ് എന്നോർക്കണം. കൂടാതെ മുസ്ലിംകൾ  ജോലിക്കായി ഏത് രാജ്യത്തേക്ക് പോയാലും ജന്മ നാടിനോടുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണെന്നുള്ള സത്യം വിസ്മരിക്കരുത്. മറ്റു രാജ്യങ്ങളിൽ പൗരത്വം നേടാനോ താമസം അങ്ങോട്ടേക്ക് സ്ഥിരമായി മാറാനോ ആരും തയ്യാറാവില്ല എന്നതും യാഥാർത്ഥ്യമാണ്. അത് തന്നെയാണ് ഇതിന് കാരണവും. അതിനു വലിയ പഠനത്തിന്റെ ആവശ്യമൊന്നുമില്ല എന്നതും ശ്രീധരൻപിള്ള മനസ്സിലാക്കുക. 

എല്ലാവരും വേറെ നാടുകളിലേക്ക് കുടിയേറി പോയി എന്നത്  ശ്രീധരൻപിള്ള  അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. മറ്റൊരു കാര്യവും കൂടി സൂചിപ്പിക്കട്ടെ. ഉള്ള നസ്രാണികളെ മണിപ്പൂർ മോഡലിൽ കൊന്ന് തീർത്തത് ആരെന്ന് കൂടി ശ്രീധരൻ പിള്ള വ്യക്തമാക്കിയാൽ കൊള്ളാം. ഇത് ക്രിസ്താനിയേയും മുസ്ലിമിനേയും തമ്മിലടിപ്പിക്കാനുള്ള തീവ്രശ്രമത്തിൻ്റെ ഭാഗമാണെന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്. മുസ്ലിമിനെ ഇട്ട് മണിപ്പൂരിനെ തുടച്ചെടുക്കാം, സുരേഷ് ഗോപിയെ വിജയിപ്പിച്ച ക്രിസ്ത്യാനികൾ അതും വിശ്വസിക്കും, അതിൻ്റെ ഭാഗമല്ലേ ഈ തന്ത്രം?

സമയത്തിന് കല്യാണം കഴിച്ച് മാന്യമായി നാട്ടിൽ ജീവിക്കുക. സന്താനങ്ങൾ സമ്പത്താണന്ന ബോധമുണ്ടാകയും ചെയ്താൽ 10 വർഷം കൊണ്ട് പരിഹരിക്കാം ഏത് പ്രശ്നവും. ഗോവയിലെ ക്രിസ്ത്യാനികൾ കൂടുതലും ആംഗ്ലോ ഇന്ത്യൻസ് ആണ്. അവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറി സുഖമായി ജീവിക്കുന്നു എന്നതും ഒരു പരമാർത്ഥമാണ്. അവരൊക്കെ ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചിട്ടുണ്ടോ എന്നതും അനേഷിക്കപ്പെടേണ്ടതാണ്. ഇന്ത്യയിൽ നിന്നും ആളുകൾ യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടുന്ന കണക്കുകൾ പരിശോധിച്ചാൽ അതിന്റെ ഉത്തരം കിട്ടും. 

പിന്നെ പരിശോധിക്കേണ്ടത് എന്തിനാണ് ആളുകൾ ഇങ്ങിനെ അന്യ രാജ്യങ്ങളിൽ അഭയം തേടുന്നത് എന്നാണ്. അതിന്റെ ഉത്തരം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ അവസരത്തിനൊത്തുള്ള ഇമ്മാതിരി പ്രസംഗങ്ങൾ തന്നെയാണ്. മനുഷ്യർ എല്ലാവരും ഒന്നാണെന്നും പരസ്പരം സ്നേഹത്തോടെ ജീവിക്കണമെന്നും ഉപദേശിച്ചാൽ ആരും സ്വന്തം രാജ്യം വിട്ട് പോകില്ല, ആളുകൾ കുറയുകയുമില്ല. എവിടെ എങ്കിലും മനുഷ്യർ സൗഹാർദത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അവിടം കലക്കുക, എന്നിട്ട് ഞാൻ ഒന്നും മനസ്സിൽ വെച്ച് പറഞ്ഞടല്ല എന്ന് പറഞ്ഞു കേൾക്കുന്നവനെ വിഡ്ഢിയാക്കുക, ഇതൊക്കെ ഉത്തരവാദ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് പറ്റിയ പണിയല്ല. 

ഇന്ന് വരെ പശു ഇറച്ചി കയ്യിൽ വെച്ച് എന്ന് പറഞ്ഞു എത്ര മുസ്ലിംകളെ തല്ലിക്കൊന്നു, എത്ര എത്ര പ്രശ്നങ്ങൾ നടന്നു. ഇന്ന് വരെ നിഷ്കളങ്കമായി ഒരു വിഷയത്തിൽ താങ്കൾ എന്തങ്കിലും ഒരു ആശ്വാസ വാക്ക് പറഞ്ഞിട്ടുണ്ടോ. പോട്ടെ,  ഒരുഗർവണർ എന്ന നിലക്ക് എവിടെയെങ്കിലും അഡ്രസ് ചെയ്തിട്ടുണ്ടോ.  മനസാക്ഷിയോടെ പറയാൻ കഴിയുമോ താങ്കളെ പോലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ പ്രത്യേകിച്ച് ഒരു മത ചടങ്ങിൽ വെച്ച് പറയുമ്പോൾ ജനം അത് അതേ ഗൗരവത്തിൽ എടുക്കില്ലായെന്ന്?. 

ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കണം. അതിന് എന്തെങ്കിലും വിളിച്ചു പറയണം. അത് ഇവരുടെ രക്തത്തിൽ അലിഞ്ഞതാണ്. ക്രിസ്ത്യാനികളെ ഫസ്റ്റ് സന്തോഷിപ്പിക്കും പിന്നെ കരയിപ്പിക്കും. അതാണ് വാസ്തവം. അത് മണിപ്പൂരിൽ നമുക്ക് കാണാൻ കഴിയുന്നുമുണ്ട്. ഈ പൊതുസമൂഹത്തിൻറെ മുന്നിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് പറയാതെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ എത്രയോ ബാക്കിയുണ്ട്. അതെല്ലാം മറച്ചുവെച്ച് വർഗീയത അല്ലാതെ വേറെ എന്തുണ്ട് ജനങ്ങളെ മുന്നിൽ ഇവർക്ക് പ്രചരിപ്പിക്കാൻ എന്ന് ചോദിക്കുന്നത് ഇന്നാട്ടിലെ പൊതുസമൂഹമാണ്. 

ഇതാണ് കുത്തിത്തിരുപ്പ്. അതിന് മുസ്ലിം കൂടി എന്ന് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കണോ? അവരോട് നിങ്ങളുടെ മതത്തിൽ കുട്ടികൾ കുറവല്ലോ എന്ന് ചോദിച്ചാൽ പോരെ. അതിന് മുസ്ലിം കുട്ടികൾ കൂടുന്നു എന്ന് പറഞ്ഞു കുത്തിത്തിരിക്കണോ. ഗവർണറുടെ ജോലി വിഭഗീയത ഉണ്ടാക്കലാണോ? ബഹുമാനത്തോടെ പറയട്ടെ, വേറെ എന്തൊക്കെയുണ്ട് പറയാൻ പൊതുജനത്തോട്. 

ജനങ്ങളെല്ലാം വിഡ്ഢികൾ ആണുള്ള ധാരണ മാറ്റേണ്ട സമയം ആയിരിക്കുന്നു. ഇവിടെ ചിലർ മതിൽ കെട്ടി ഉയർത്തുന്നു. വീടിന്റെ മതിലല്ല, വിഭാഗീയതയുടെ മതിൽ. അതിലലിഞ്ഞ് നാടും നാട്ടുകാരും. പട്ടിണിക്കും വികസനത്തിനും മറവി ബാധിച്ചു. വിദ്വേഷ പ്രസംഗത്തിന് ആഴം കൂട്ടി, ശക്തിപ്രാപിച്ചു, അധികാരം പിടിച്ചടക്കുന്നു. ജനത വികാരത്തിൽ അകപ്പെട്ട് നിർവൃതി കൊള്ളുന്നു. നാട് നാടല്ലാതായി മാറുന്നു. ഇതാണ് ഇന്ന് ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

controversy

#GoaGovernor, #PSsreedharanpillai, #ChristianPopulation, #Controversy, #ReligiousTensions, #SocialMediaReaction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia