Appointment Issue | മാടായി കോളജ് നിയമനവിവാദം: എംകെ രാഘവനെതിരെ പ്രതിഷേധം പുകയുന്നു; വീണ്ടും പരസ്യ പോരിനൊരുങ്ങി പ്രാദേശിക നേതൃത്വം

 
  Protest against MK Raghavan over Madayi College appointments.
  Protest against MK Raghavan over Madayi College appointments.

Image Credit: Facebook/ M K Raghavan

● മാടായി കോളജിൽ കോഴ നിയമനം നടന്നതിൻ്റെ തെളിവുകളുമായി വിജിലൻസിന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.  
● നിയമനം റദ്ദാക്കുന്നതിനായി കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും വിമത വിഭാഗം നേതാക്കൾ അറിയിച്ചു. 
● കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന തിരുവഞ്ചൂരിൻ്റെ ഉറപ്പ് പാഴായെന്നും വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. 
● കല്യാശേരി, കുഞ്ഞിമംഗലം, മാടായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരുമാണ് പരസ്യ പ്രതിഷേധത്തിനിറങ്ങിയത്. 

കണ്ണൂർ: (KVARTHA) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവെ മാടായി കോളജ് നിയമനവിവാദത്തിൽ കോൺഗ്രസ് നിയന്ത്രിത സൊസൈറ്റി ചെയർമാനായ കോഴിക്കോട് എം പി എംകെ രാഘവനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിൻ്റെ ഭാഗമായി ഫെബ്രുവരിയിൽ കുഞ്ഞിമംഗലത്ത് വിപുലമായ കൺവെൻഷൻ നടത്താൻ വിമത വിഭാഗം പ്രാദേശിക നേതാക്കൾ തീരുമാനിച്ചു. മാടായി കോളജിൽ കോഴ നിയമനം നടന്നതിൻ്റെ തെളിവുകളുമായി വിജിലൻസിന് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

നിയമനം റദ്ദാക്കുന്നതിനായി കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും വിമത വിഭാഗം നേതാക്കൾ അറിയിച്ചു. രണ്ടു മാസം മുൻപ് നിയമനവിവാദം അന്വേഷിക്കുന്നതിനായി കെപിസിസി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന തിരുവഞ്ചൂരിൻ്റെ ഉറപ്പ് പാഴായെന്നും വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. തൻ്റെ ബന്ധുക്കളായ രണ്ടു പേർക്ക് മാടായി കോളജിൽ കോഴ വാങ്ങി നിയമനം നൽകിയെന്നായിരുന്നു പ്രിയദർശിനി സൊസെറ്റി ചെയർമാനായ എം കെ രാഘവനെതിരെ പ്രാദേശിക ഭാരവാഹികൾ ആരോപണമുയർത്തിയത്. 

ഇതിൻ്റെ ഭാഗമായി എം കെ രാഘവനെ മാടായി കോളജിൽ വെച്ച് വഴി തടയുകയും കുഞ്ഞിമംഗലം 
കൊവ്വപ്പുറത്തെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തിരുന്നു. എം കെ രാഘവനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ അഞ്ചുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും തിരിച്ചെടുത്തിട്ടില്ല. കല്യാശേരി, കുഞ്ഞിമംഗലം, മാടായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരുമാണ് പരസ്യ പ്രതിഷേധത്തിനിറങ്ങിയത്. 

സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് എം കെ രാഘവനെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടു പ്രതിഷേധ പ്രകടനം നടത്തിയത് പയ്യന്നൂർ, കുഞ്ഞിമംഗലം,പഴയങ്ങാടി, മാടായി എന്നിവടങ്ങളിൽ എം കെ രാഘവനെതിരെ പോസ്റ്റർ പ്രചരണവും നടന്നിരുന്നു. നിയമനവിവാദത്തിൽ എംകെ രാഘവനെതിരെ നടപടിയെടുക്കണമെന്ന് കണ്ണൂർ ഡിസിസി കെപിസിസിക്ക് രേഖാമൂലം കത്തുനൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ല.

ഈ വാർത്ത പങ്കുവെച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.

Controversy over the appointment in Madayi College continues, with local Congress leaders protesting against MK Raghavan for alleged corruption in appointments.

#MadayiCollege #MKRaghavan #CongressProtest #Corruption #Kannur #Leadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia