Statement | മുനമ്പത്ത് എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് എം വി ഗോവിന്ദൻ


● ആശാ വർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ്.
● സമരത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണ്.
● വർഷങ്ങളോളം നീണ്ടുനിന്ന സമരങ്ങൾ കേരളം കണ്ടിട്ടുണ്ട്.
കണ്ണൂർ: (KVARTHA) മുനമ്പത്ത് എന്താണ് വേണ്ടതെന്ന് ഹൈകോടതി പറയട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷന് നിയമസാധുതയില്ലെന്ന് കോടതിയാണല്ലോ പറഞ്ഞത്. തുടർന്നുള്ള കാര്യങ്ങളും കോടതി തന്നെ തീരുമാനിക്കട്ടെ.
കോടതിയിൽ തന്നെയല്ലേ അപ്പീൽ പോകേണ്ടത്. കമ്മീഷൻ നിയമനം റദ്ദാക്കിയതിൽ അപ്പീലിന് പോകില്ല. ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ ജമാത്തെ ഇസ്ലാമിയും എസ് ഡി പി ഐയുമാണ്. ആശാവർക്കാർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. തങ്ങൾ യാതൊരു സമരത്തിനും എതിരല്ല.
വർഷങ്ങളോളം നീണ്ടുനിന്ന സമരങ്ങൾ കണ്ടതാണ് കേരളമെന്നും ഈ കാര്യത്തിൽ ചർച്ച ചെയ്യണോയെന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിന് എതിരല്ല. എന്നാൽ തെറ്റായ രീതിയിൽ സമരത്തെ ഉപയോഗിക്കുന്നതിലാണ് എതിരഭിപ്രായമെന്നും ആശാവർക്കർമാരുടെ സമരമല്ല സമരം ഏകോപിക്കുന്ന ആൾക്കാരാണ് പ്രശ്നമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
CPM State Secretary M.V. Govindan stated that the High Court should decide what is needed in Munambam. He also alleged that Jamaat-e-Islami and SDPI are behind the ASHA workers' strike, which should be resolved by the Central Government.
#Munambam, #MVGovindan, #CPIM, #KeralaHighCourt, #ASHAWorkersStrike, #KeralaNews