Criticism | കണ്ണൂർ പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച; സംഘടനാ റിപ്പോർട്ടിൽ വിമർശനം

 
CPM party congress, political analysis, Kerala CPM leaders
CPM party congress, political analysis, Kerala CPM leaders

Photo Credit: Facebook/ Communist Party Of India (Marxist)

● കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ വിലയിരുത്തിയ സംഘടനാ ദൗർബല്യങ്ങൾ മേൽഘടകം മുതൽ കീഴ്ഘടകം വരെ നിലനിൽക്കുന്നു.
● പാർട്ടി നയപരിപാടികൾ നടപ്പിലാക്കുന്നതിൽ മേൽഘടകങ്ങൾ മുതൽ കീഴ്ഘടകങ്ങൾ വരെ പരാജയപ്പെട്ടു.
● കമ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമാവുന്ന പാർട്ടി സഖാക്കൾ കൂടി വരുന്നുവെന്ന ആശങ്ക.
● കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷതയായ കാഡർ സ്വഭാവം പാർട്ടി സഖാക്കളിൽ ചോർന്നുപോകുന്നു.
● ബംഗാളിലും ത്രിപുരയിലും പുറമേ കേരളത്തിലും ബി.ജെ.പി. ശക്തിപ്പെടുന്നത് ഗൗരവകരമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നവോദിത്ത് ബാബു

മധുര: (KVARTHA) കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ വിലയിരുത്തിയ സംഘടനാ ദൗർബല്യങ്ങൾ മേൽഘടകം മുതൽ കീഴ്ഘടകം വരെ നിലനിൽക്കുന്നതായി സി.പി.എം. മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പരാമർശം. പാർട്ടി നയപരിപാടികൾ നടപ്പിലാക്കുന്നതിൽ മേൽഘടകങ്ങൾ മുതൽ കീഴ്ഘടകങ്ങൾ വരെ പരാജയപ്പെട്ടുവെന്നാണ് പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ.

തെറ്റുതിരുത്താൻ തയ്യാറാക്കിയ രേഖ താഴേതട്ട് വരെ എത്തിക്കാൻ പൊളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സംഘടനാ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. കമ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമാവുന്ന പാർട്ടി സഖാക്കൾ കൂടി വരുന്നുവെന്ന ആശങ്കയും സംഘടനാ റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷതയായ കാഡർ സ്വഭാവം പാർട്ടി സഖാക്കളിൽ ചോർന്നുപോകുന്നു. ബൂർഷ്വാ സമൂഹത്തിൽ നടമാടുന്ന ശൈഥല്യങ്ങളിൽ പാർട്ടി അംഗങ്ങളും ഭാരവാഹികളും വീണു പോകുന്നുണ്ട്. ഗാർഹിക പീഡനവും, സ്ത്രീധനം വാങ്ങലും അംഗങ്ങൾക്കിടെയിൽ മാത്രമല്ല പാർട്ടി നേതാക്കൾക്കിടയിലുമുണ്ട്. തമിഴ്നാടിൻ്റെ പേരെടുത്ത് ഇക്കാര്യത്തിൽ നയ രേഖ വിമർശിക്കുന്നുണ്ട്. തെലങ്കാനയിൽ പാർട്ടി നേതാക്കൾക്കിടയിൽ അഴിമതി സർവ്വസാധാരണമായി മാറി കഴിഞ്ഞുവെന്ന് രേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും മതസ്വാധീനത്തിനും അന്ധവിശ്വാസത്തിനും പാർട്ടി പ്രവർത്തകർ കീഴ്പ്പെട്ടത് അപചയത്തിന് കാരണമായി മാറി.

ബംഗാളിൽ കാൽ നൂറ്റാണ്ടിലേറെ ഭരിച്ച പാർട്ടിയിപ്പോൾ നാലാം സ്ഥാനത്താണ്. ജനാധിപത്യ കേന്ദ്രീകരണം അവിടെയില്ലാത്തത് ദൗർബല്യമായി തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം ജില്ലാതലം വരെ തെറ്റ് തിരുത്തൽ നടപ്പാക്കണമെന്ന് കേന്ദ്ര കമ്മിറ്റി നിർദ്ദേശം നടപ്പായില്ല. ഈ കാര്യത്തിൽ പി.ബി.ക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനായില്ല. പി.ബി. സി.സി. യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കണം. പകരം സംഘടന ശക്തമാക്കാനുള്ള ചർച്ച കൂടുതൽ നടക്കണമെന്നാണ് നയ രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. വർഗബഹുജന സംഘടനകളിലും അപചയം സംഭവിക്കുന്ന കാര്യം കേരളത്തിലെ എസ്.എഫ്.ഐ.യെ ചൂണ്ടിക്കാട്ടിയാണ് വിശദീകരിക്കുന്നത്. സംസ്ഥാനത്ത് എസ്.എഫ്.ഐ.യിൽ തെറ്റായ പ്രവണതകൾ കാണുന്നു. ഇത് പരിഹരിക്കാൻ പാർട്ടി നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുന്നു. ക്യാമ്പസുകളിൽ എസ്.എഫ്.ഐ. ശക്തമാണ്. എന്നാൽ അംഗങ്ങളെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടു വരാൻ കഴിയണം. ത്രിപുരയിൽ 5000 അംഗങ്ങൾ കുറഞ്ഞു. കേരളത്തിൽ 3000 അംഗങ്ങളുടെ കുറവ് കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസിനെക്കാൾ ഉണ്ടായി. പാർട്ടിയിൽ അടിസ്ഥാന വർഗ്ഗത്തിൻ്റെ പ്രാതിനിധ്യം കൂടിയിട്ടുണ്ട്. എന്നാൽ നേതൃശേഷിയും ജന സ്വാധീനവും ഉള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല. ആകെ അംഗസംഖ്യയുടെ 25 ശതമാനം സ്ത്രീകൾ ആയിരിക്കണം എന്ന കൊൽക്കത്ത പ്ലീനം ധാരണ നടപ്പാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ബംഗാളിലും ത്രിപുരയിലും പുറമേ കേരളത്തിലും ബി.ജെ.പി. ശക്തിപ്പെടുന്നത് ഗൗരവകരമാണെന്ന് സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


The party congress report highlighted the CPM's organizational weaknesses, including concerns about failing to implement decisions and internal conflicts.

#CPM #PartyCongress #OrganizationalWeakness #PoliticalReform #KeralaPolitics #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia