Criticism | എഡിജിപി അജിത് കുമാർ വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ മുന്നണിയിലും വിമർശനമുയരുന്നു; നയം വ്യക്തമാക്കണമെന്ന ആവശ്യം ശക്തം
ഗൗരവതരമെന്നാണ് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.
* സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിന്‍റെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും മുഖ്യമന്ത്രി കൈ വിടാൻ മടിക്കുന്നുവെന്നാണ് ആരോപണം.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) അതീവ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകാത്തതെന്തുകൊണ്ടെന്ന ചോദ്യം പാർട്ടിയിലും സർക്കാരിലും ശക്തമാകുന്നു. അജിത്ത് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ചോർത്തിയ ഫോൺ കോളുകളുടെ അതീവരഹസ്യമായ ശബ്ദരേഖ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിൻ്റെത് ഉൾപ്പെടെയുള്ളതുണ്ടെന്ന അഭ്യുഹങ്ങൾക്കിടെയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത്.
പാർട്ടിയിലും മുന്നണിയിലും അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയുടെ നടപടി
ഗൗരവതരമെന്നാണ് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.
സ്വകാര്യ സന്ദർശനം എന്ന അജിത് കുമാറിന്‍റെ വിശദീകരണം ഇടത് നേതാക്കൾ പോലും തള്ളിയിട്ടും മുഖ്യമന്ത്രി കൈ വിടാൻ മടിക്കുന്നുവെന്നാണ് ആരോപണം.
ആഭ്യന്തര വകുപ്പിലെ ഉന്നതൻ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പല സംശയങ്ങൾക്കും പിണറായി വിജയൻ ഇതുവരെ മറുപടി പാർട്ടി സംസ്ഥാന നേതൃത്വത്തിനും നൽകിയിട്ടില്ല. അജിത് കുമാറിനെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക തീരുമാനത്തിന് മുഖ്യമന്ത്രി മുതിര്‍ന്നിട്ടില്ല. അതേസമയം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് ഇനിയും മൗനം തുടരാനായേക്കില്ലെന്നാണ് സൂചന.
വാർത്താ സമ്മേളനം വിളിച്ചു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണമെന്ന ആവശ്യം മുന്നണി നേതാക്കൾ ഉയർത്തുന്നുണ്ട്. ഈ കാര്യത്തിൽ പ്രതിപക്ഷം നടത്തുന്ന കടന്നാക്രമണങ്ങൾ പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്.
#PinarayiVijayan #AjithKumar #DGPControversy #KeralaPolitics #RSSMeeting #PoliticalCriticism