Delay | മുണ്ടക്കൈ-ചൂരൽമല പുനരധിവാസം വൈകുന്നു; പ്രതിഷേധവുമായി ദുരന്ത ബാധിതർ

 
 Protest by disaster victims in Chooralmala for rehabilitation
 Protest by disaster victims in Chooralmala for rehabilitation

Photo: KVARTHA File

● പുനരധിവാസം വൈകുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. 
● ബെയ്ലി പാലം കടക്കാൻ ഇവരെ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്.   
● തങ്ങളുടെ പേരിലുള്ള സ്ഥലത്തേക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ.

കൽപറ്റ: (KVARTHA) ചൂരൽമലയിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരന്ത ബാധിതർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള ഇവരുടെ നീക്കം പോലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. 

പുനരധിവാസം വൈകുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. ബെയ്ലി പാലം കടക്കാൻ ഇവരെ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ തങ്ങളുടെ പേരിലുള്ള സ്ഥലത്തേക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ.

സർക്കാർ എല്ലാ ഘട്ടത്തിലും ഉറപ്പുകൾ മാത്രമാണ് നൽകിയത്. ഉരുൾപൊട്ടലിൽ ഭൂമി നഷ്ടപെട്ട തങ്ങളുടെ ഭൂമിയിൽ തന്നെ സമരം ചെയ്യും. കളക്ടറേറ്റിൽ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാർ പറഞ്ഞു. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നും ഇവർ സൂചിപ്പിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

 Disaster victims protest against the delay in rehabilitation and demand to be settled back on their land. The police intervened, causing a clash, but the protest continues with further actions planned.

 #KeralaProtests #Rehabilitation #Chooralmala #DisasterRelief #GovernmentAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia