Delhi Elections | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഫെബ്രുവരി 5ന്; ഫലം 8ന്
● നിയമസഭയുടെ നിലവിലെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും. 8
● പോളിങ് സ്റ്റേഷനുകളിൽ വീൽചെയറുകൾ, റാമ്പുകൾ, വളണ്ടിയർമാർ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും.
● ഡൽഹിയിൽ ആകെ 70 നിയമസഭാ സീറ്റുകളാണുള്ളത്
ന്യൂഡൽഹി: (KVARTHA) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കും. ഇവിഎമ്മുകൾ സുരക്ഷിതവും വിശ്വസനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ആകെ 70 നിയമസഭാ സീറ്റുകളാണുള്ളത്. നിയമസഭയുടെ നിലവിലെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും. 85 വയസിനു മുകളിലുള്ള മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പോളിങ് സ്റ്റേഷനുകളിൽ വീൽചെയറുകൾ, റാമ്പുകൾ, വളണ്ടിയർമാർ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. കൂടാതെ, ഡൽഹിയിൽ ആദ്യമായി വോട്ട് ചെയ്യുന്ന രണ്ട് ലക്ഷത്തോളം വോട്ടർമാരും ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമാകും. ആകെ 1,55,24,858 വോട്ടർമാരാണുള്ളത്. ഇതിൽ 85,49,645 പുരുഷ വോട്ടർമാരും 71,73,952 സ്ത്രീ വോട്ടർമാരുമാണ്.
#DelhiElection #Voting2025 #ElectionResults #DelhiNews #NationalElection #February5