Resignation | ഡെല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

 
Delhi Minister Kailash Gahlot Resigns, Likely to Join BJP
Delhi Minister Kailash Gahlot Resigns, Likely to Join BJP

Photo Credit: Advocate Kailash Gahlot

● പാര്‍ട്ടി അംഗത്വവും രാജിവച്ചു
● എഎപിയുടെ ജാട്ട് മുഖമായ കൈലാഷ് കൈകാര്യം ചെയ്തിരുന്നത് ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകള്‍.
● ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ മറികടന്നതായി കത്തില്‍ വിമര്‍ശനം.
● കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചാല്‍ വികസനം സാധ്യമാകില്ല.

ന്യൂഡെല്‍ഹി:(KVARTHA) മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്  ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുളള മന്ത്രിയുടെ രാജി. ജനങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി അകന്നതായി കൈലാഷ് ഗെലോട്ട് എഎപി നാഷനല്‍ കണ്‍വീനര്‍ അരവിന്ദ് കേജ് രിവാളിന് അയച്ച കത്തില്‍ ആരോപിച്ചു. പാര്‍ട്ടി അംഗത്വവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയില്‍ ചേരുമെന്ന പ്രചാരണം നടക്കുന്നുണ്ട്. എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കൈലാഷിനെ എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. അതിനിടെയാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. 


എഎപിയുടെ ജാട്ട് മുഖമായ കൈലാഷ് ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെ മറികടന്നതായി കേജ് രിവാളിന് അയച്ച കത്തില്‍ കൈലാഷ് ആരോപിച്ചു. യമുന നദി വൃത്തിയാക്കുന്ന പദ്ധതി എഎപി സര്‍ക്കാരിന് പൂര്‍ത്തിയാക്കാനായില്ലെന്നും ഒരു കാലത്തുമില്ലാത്തതുപോലെ യമുന മലിനമാണെന്നും കത്തില്‍ പറയുന്നു.

 

ഡെല്‍ഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി ചിലവഴിച്ച് കൊട്ടാരം പോലെയാണ് നിര്‍മിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചാല്‍ വികസനം സാധ്യമാകില്ലെന്നും കൈലാഷ് കത്തില്‍ പരയുന്നു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തില്‍ തുടരുമെന്നും കൈലാഷ് വ്യക്തമാക്കി.

#DelhiPolitics, #KailashGahlot, #BJP, #AAP, #PoliticalShift, #Resignation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia