Controversy | തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയി 

 
Tamil Nadu Assembly Governor R.N. Ravi walks out amidst controversy over National Anthem
Tamil Nadu Assembly Governor R.N. Ravi walks out amidst controversy over National Anthem

Photo Credit: X/ Raj Bhavan, Tamil Nadu

● 'നിയമസഭയില്‍ വീണ്ടും ഭരണഘടനയെയും ദേശീയ ഗാനത്തെയും അപമാനിക്കുകയായിരുന്നു. 
● ഗവര്‍ണറുടെ നടപടിയില്‍ കോണ്‍ഗ്രസും ഡിഎംകെയും പ്രതിഷേധിച്ചു. 
● പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 

ചെന്നൈ: (KVARTHA) തിങ്കളാഴ്ച തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ഗവർണറും ഭരണകക്ഷിയും തമ്മിൽ പോര്. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. ഭരണഘടനയെയും ദേശീയഗാനത്തെയും സഭ അപമാനിച്ചെന്ന് ഗവർണർ  ആരോപിച്ചു.

നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്ക് മുന്നില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് പകരം സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചെന്ന് രാജ് ഭവന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. 'നിയമസഭയില്‍ വീണ്ടും ഭരണഘടനയെയും ദേശീയ ഗാനത്തെയും അപമാനിക്കുകയായിരുന്നു. ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കുന്നത് ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളില്‍ ഒന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവര്‍ണറുടെ അഭിസംബോധനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഇത് ആലപിക്കുന്നു. 

ഗവര്‍ണര്‍ നിയമസഭയിലെത്തിയപ്പോള്‍ 'തമിഴ് തായ് വാഴ്ത്ത്' മാത്രം ആലപിച്ചു. ഭരണഘടനാപരമായ കടമയെക്കുറിച്ച് ഗവര്‍ണര്‍ സഭയെ ഓര്‍മ്മപ്പെടുത്തുകയും ദേശീയ ഗാനം ആലപിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നിരുന്നാലും, അവര്‍ നിരസിച്ചു. ഇത് ഗൗരവകരമായ കാര്യമാണ്. ഭരണഘടനയോടും ദേശീയ ഗാനത്തോടും ഇത്തരം നഗ്നമായ അനാദരവിന് കൂട്ട് നില്‍ക്കാതിരിക്കാന്‍, മനസ്സില്‍ വേദനയോടെയാണ് ഗവര്‍ണര്‍ സഭ വിട്ടുപോയത്', രാജ് ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണറുടെ നടപടിയില്‍ കോണ്‍ഗ്രസും ഡിഎംകെയും പ്രതിഷേധിച്ചു. ഗവര്‍ണറുടെ പ്രസംഗത്തിന്റെ വിവര്‍ത്തനം വായിക്കാന്‍ സ്പീക്കര്‍ തുടര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. ആദ്യം തമിഴ് തായ് ഗാനവും പിന്നീട് ദേശീയഗാനവും ആലപിക്കുക എന്നതാണ് പാരമ്പര്യമെന്ന് വാർത്താസമ്മേളനത്തിൽ സ്പീക്കർ എം അപ്പാവു പറഞ്ഞു. തുടർച്ചയായി മൂന്നാം വർഷമാണ് ഗവർണർ ഇത് ചെയ്യുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാരമ്പര്യം മാറ്റാൻ കഴിയില്ല. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർക്ക് പ്രശ്നമുണ്ടോ? പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തയ്യാറാക്കിയ പ്രസംഗം ഗവർണർക്ക് നൽകും. പ്രസംഗം വായിക്കാൻ ആഗ്രഹിക്കാത്തതിന് ഗവർണർ ഒഴികഴിവ് പറയുന്നുവെന്നും സ്പീക്കർ കുറ്റപ്പെടുത്തി.

#TamilNaduNews, #GovernorRavi, #NationalAnthem, #PoliticalProtest, #TamilThayValthu, #AssemblyControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia