Political Feud | അന്‍വര്‍ ഉത്തരം താങ്ങുന്ന പല്ലിയെന്ന് വികെ സനോജ്
● ഇത്തരം കുറേ പല്ലികളെ കണ്ടിട്ടുണ്ട്.
● പല്ലികള്‍ താഴെ വീണതാണ് ചരിത്രം.
● കെട്ടിടത്തിന്റെ ബലം മണ്ണില്‍ കെട്ടിയ അടിത്തറ.
കണ്ണൂര്‍: (KVARTHA) പിവി അന്‍വറിനെതിരെ (PV Anwar) പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രടറി വികെ സനോജ് (VK Sanoj). താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകുമെന്നാണ് ഫേസ്ബുകില്‍ (Facebook Post) കുറിച്ചത്.
സനോജിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകാം. താന്‍ കൈവിട്ടാല്‍ ഉത്തരം താഴെവീഴുമെന്നുമത് കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയര്‍ന്നു നില്‍ക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണില്‍ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല.
#KeralaPolitics #DYFI #CPM #PVAnwar #VKSanoj #politicalfeud #Kerala #India