Congress | സീറ്റ് കണക്കിൽ 10 വർഷത്തിന് ശേഷം കോൺഗ്രസിന് സന്തോഷവാർത്ത
കഴിഞ്ഞ തവണ കോൺഗ്രസ് 52 സീറ്റിൽ ഒതുങ്ങിയിരുന്നു
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രാരംഭ ട്രെൻഡുകളിൽ എൻഡിഎ 290 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി ഒറ്റയ്ക്ക് 251 സീറ്റുകളിൽ മുന്നിലാണ്. പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും 230 സീറ്റുകളിൽ മുന്നിലെത്തി കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഇതിൽ കോൺഗ്രസ് ഒറ്റയ്ക്ക് 94 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
കോൺഗ്രസിന് സന്തോഷവാർത്ത
ട്രെൻഡുകളിൽ, ഇൻഡ്യ സഖ്യം 272 എന്ന മാന്ത്രിക സംഖ്യയിൽ നിന്ന് അകലെയാണെങ്കിലും കോൺഗ്രസിന് സന്തോഷവാർത്തയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് (2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം) സീറ്റുകൾ വർധിക്കുകയാണ്. കഴിഞ്ഞ തവണ കോൺഗ്രസ് 52 സീറ്റിൽ ഒതുങ്ങിയിരുന്നു. ഇത്തവണ അതിനെയെല്ലാം മറികടന്നിരിക്കുന്നു. 2014ൽ പാർട്ടിക്ക് 50 കടക്കാൻ പോലും കഴിഞ്ഞില്ല. 44 സീറ്റിൽ മാത്രമായി ചുരുങ്ങി. 2019ൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും 52 സീറ്റിൽ മാത്രമേ എത്താനായുള്ളൂ.
കോൺഗ്രസിൻ്റെ പ്രകടനം
(തിരഞ്ഞെടുപ്പ്, സീറ്റ്)
2019 - 52
2014 - 44
2009 - 206
2004 - 145
യുപിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കി
പ്രതിപക്ഷമായ ഇൻഡ്യ സഖ്യം ഉത്തർപ്രദേശിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് . ഉത്തർപ്രദേശിലെ 80ൽ 33 സീറ്റുകളിൽ പ്രതിപക്ഷ സഖ്യവും 40 ഇടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു.