Criticism | എമ്പുരാൻ വിവാദം: ചരിത്രം നേർക്കുനേർ കണ്ടപ്പോൾ സംഘികൾ വിറച്ചു; മുരളി ഗോപിക്ക് കൈ പൊള്ളി: കെ കെ ഷാഹിന


● മുരളി ഗോപിക്ക് കൈ പൊള്ളിയതിൽ സന്തോഷമെന്ന് ഷാഹിന.
● ആർ.എസ്.എസിനെ അവഗണിച്ചിട്ട് കാര്യമില്ലെന്ന് മുരളി ഗോപി പറഞ്ഞത് ഓർമിപ്പിച്ചു.
● ‘ഹിന്ദുത്വ ഫാസിസം ഇന്ത്യയെ എവിടെയെത്തിച്ചെന്ന് മോഹൻലാൽ മനസ്സിലാക്കണം’.
● ‘സിനിമയിൽ മാറ്റം വരുത്താനുള്ള തീരുമാനം ഭീഷണികൾക്ക് വഴങ്ങി’
(KVARTHA) എമ്പുരാൻ സിനിമ കണ്ടതിന് ശേഷം മാധ്യമപ്രവർത്തക കെ.കെ. ഷാഹിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായി. സിനിമയിൽ ഗുജറാത്ത് കലാപം പരാമർശിച്ചതിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സിനിമയിൽ മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിനെ ഷാഹിന വിമർശിച്ചു.
ചരിത്രത്തെ നേർക്ക് നേർ കണ്ടപ്പോൾ സംഘികൾ വിറച്ചു. അവർക്ക് ചരിത്രത്തോളം മറ്റൊന്നിനെയും ഭയമില്ല. ഇങ്ങനെയൊരു സിനിമ ഇറങ്ങിയതിൽ സന്തോഷമുണ്ട്. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി നിർമാതാക്കൾ സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കാൻ തീരുമാനിച്ചതിൽ അതിലേറെ സന്തോഷമുണ്ട്. മുരളി ഗോപി അടക്കമുള്ളവർക്ക് ഒന്ന് കൈ പൊള്ളുന്നതിൽ തെറ്റില്ല. മുമ്പ് ഒരിക്കൽ അദ്ദേഹം ആർ.എസ്.എസിൻ്റെ ശാഖ, ഒറ്റ മലയാള സിനിമയിലും കാണുന്നില്ല എന്ന് പുച്ഛത്തോടെ വിമർശിച്ചത് കണ്ടിരുന്നു. ആർ.എസ്.എസ് ഒരു യാഥാർഥ്യമാണ്. അതിനെ അവഗണിച്ചത് കൊണ്ട് കാര്യമില്ല. അവഗണിക്കുകയല്ല, അഡ്ഡ്രസ് ചെയ്യുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മയുണ്ട്.
അതേ, അങ്ങനെ നേർക്ക് നേർ നിന്ന് അഡ്രസ് ചെയ്തവരാണ് മഹാത്മാ ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവർ. അവരെയൊക്കെ പോയിൻ്റ് ബ്ലാങ്കിൽ തീർത്തിട്ടും അവരുടെ രാഷ്ട്രീയം പങ്കിടുന്നവരാരും ഭയന്നിട്ടില്ല. അവരെ പിന്തിരിപ്പിക്കാനും ഹിന്ദുത്വ ഭീകരർക്ക് കഴിയില്ല. അവർ പൂർവാധികം ശക്തിയോടെ മുന്നോട്ട് തന്നെയാണ് നടക്കുന്നത്. പക്ഷേ സംഘപരിവാറിനെ അഡ്രസ് ചെയ്യാൻ പുറപ്പെട്ട മുരളി ഗോപിക്ക് ഒരാഴ്ച പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഹിന്ദുത്വ ഫാസിസം ഇന്ത്യയെ എവിടെ കൊണ്ടെത്തിച്ചു എന്ന് മോഹൻലാൽ അടക്കമുള്ള സെലിബ്രിറ്റികൾക്ക് മനസ്സിലാവാനും കുറച്ച് സമയത്തേക്ക് എങ്കിലും വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വരാനും ചെകിടടച്ചുള്ള ഈ അടി നല്ലതാണ്. അവർ നമ്മളെ തേടി വരുമ്പോൾ മിണ്ടാൻ ആരും അവശേഷിക്കില്ല എന്ന് മനസ്സിലായാൽ നന്ന്.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചിത്രത്തിലെ വിവാദ രംഗങ്ങളിൽ പലതും സ്വമേധയാ ഒഴിവാക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവർത്തകർ. നിർമാതാക്കളുടെ ആവശ്യപ്രകാരമാണ് നീക്കം. വിവാദ പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമായിരിക്കും ചിത്രം ബുധനാഴ്ചയോടെ തീയേറ്ററുകളിലെത്തുക. 26 മിനിറ്റോളം സിനിമയിൽ നിന്ന് ഒഴിവാക്കുമെന്നാണ് മേജർ രവി പറയുന്നത്. മാർച്ച് 27 ന് റിലീസ് ചെയ്ത എമ്പുരാൻ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു.
ഷാഹിനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
എമ്പുരാൻ കണ്ടു. കൊള്ളാം. സംഘികൾക്ക് വിറളി പിടിച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ചരിത്രത്തെ നേർക്ക് നേർ കണ്ടാൽ അവർ വിറക്കും. ചരിത്രത്തോളം മറ്റൊന്നിനെയും അവർക്ക് ഭയമില്ല.
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയതിൽ സന്തോഷം. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി നിർമാതാക്കൾ സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കാൻ തീരുമാനിച്ചതിൽ അതിലേറെ സന്തോഷം. മറ്റൊന്നും കൊണ്ടല്ല. മുരളി ഗോപി അടക്കമുള്ളവർക്ക് ഒന്ന് കൈ പൊള്ളുന്നതിൽ തെറ്റില്ല.
മുൻപൊരിക്കൽ അദ്ദേഹം RSS ന്റെ ശാഖ, ഒറ്റ മലയാള സിനിമയിലും കാണുന്നില്ല എന്ന് പുച്ഛത്തോടെ വിമർശിക്കുന്നത് കണ്ടിരുന്നു. 'RSS ഒരു യഥാർഥ്യമാണ്. അതിനെ അവഗണിച്ചത് കൊണ്ട് കാര്യമില്ല. അവഗണിക്കുകയല്ല, അഡ്ഡ്രസ്സ് ചെയ്യുകയാണ് വേണ്ടത് ' എന്നദ്ദേഹം പറഞ്ഞത് ഓർമയുണ്ട്.
അതേ. അങ്ങനെ നേർക്ക് നേർ നിന്ന് അഡ്ഡ്രസ്സ് ചെയ്തവരാണ് മഹാത്മാ ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവർ. അവരെയൊക്കെ പോയിന്റ് ബ്ളാങ്കിൽ തീർത്തിട്ടും അവരുടെ രാഷ്ട്രീയം പങ്കിടുന്നവരാരും ഭയന്നിട്ടില്ല. അവരെ പിന്തിരിപ്പിക്കാനും ഹിന്ദുത്വ ഭീകരർക്ക് കഴിയില്ല. അവർ പൂർവാധികം ശക്തിയോടെ മുന്നോട്ട് തന്നെയാണ് നടക്കുന്നത്.
പക്ഷേ സംഘപരിവാറിനെ അഡ്ഡ്രസ്സ് ചെയ്യാൻ പുറപ്പെട്ട മുരളി ഗോപിക്ക് ഒരാഴ്ച പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഹിന്ദുത്വ ഫാസിസം ഇന്ത്യയെ എവിടെ കൊണ്ടെത്തിച്ചു എന്ന് മോഹൻലാൽ അടക്കമുള്ള സെലിബ്രിറ്റികൾക്ക് മനസ്സിലാവാനും കുറച്ച് സമയത്തെക്കെങ്കിലും വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വരാനും ചെകിടടച്ചുള്ള ഈ അടി നല്ലതാണ്.
അവർ നമ്മളെ തേടി വരുമ്പോൾ മിണ്ടാൻ ആരും അവശേഷിക്കില്ല എന്ന് മനസ്സിലായാൽ നന്ന്.
Journalist K.K. Shahina criticized the decision to remove parts from the movie 'Empuraan' following protests against its reference to the Gujarat riots. She stated that 'Sanghis' fear history and expressed satisfaction that the producers succumbed to threats. She also mentioned Murali Gopy's past comments on addressing the RSS and believes this setback might make celebrities like Mohanlal realize the impact of Hindu fascism.
#Empuraan #KKShahina #MuraliGopy #SanghParivar #GujaratRiots #Censorship