Criticism | ഇ പിയുടെ ചാട്ടം ബിജെപിയിലേക്കെന്ന് കെ സുധാകരൻ
Updated: Nov 13, 2024, 15:44 IST
Photo: Arranged
● ഇ പി ജയരാജനെതിരെ കെ സുധാകരന്റെ വിമർശനം.
● 'ആത്മകഥാ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കൽ'.
● 'കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിന്റെ പക ഇപ്പോഴും'.
കണ്ണൂർ: (KVARTHA) ഇപി ജയരാജനെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുത്തത് എപ്പോളായാലും തിരിച്ചു കിട്ടും. ആത്മകഥ പ്രസിദ്ധീകരണത്തെ കുറിച്ചു അറിയില്ലെന്ന് പറഞ്ഞത് ശുദ്ധ നുണയാണ്. കൺവീനർ സ്ഥാനത് നിന്ന് നീക്കിയതിന്റെ പക ഇ പിക്ക് ഇപ്പോളുമുണ്ട്. ഇ പിയുടെയും സിപിഎമ്മിന്റെയും വിശദീകരണം രണ്ടു വഴിക്കാണ്. ഇ പിയുടെ ചാട്ടം ബിജെപിയിലേക്കാണെന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിൽ ഏറെ പാരമ്പര്യമുള്ള പ്രസാധകരാണ് ഡി.സി ബുക്സ്. അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുധാകരൻ പറഞ്ഞു.
#EPJayarajan #KSudhakaran #KeralaPolitics #BJP #CPI(M) #Controversy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.