Politics | 'സത്യം പറഞ്ഞതിന് ഗ്രൂപ്പുകാർ വേട്ടയാടുന്നു'; ശശി തരൂർ കോൺഗ്രസിലെ ക്വാളിറ്റിയുള്ള നേതാവെന്ന് പുകഴ്ത്തി ഇ പി ജയരാജൻ

 
EP Jayarajan praising Shashi Tharoor as a quality leader in Congress
EP Jayarajan praising Shashi Tharoor as a quality leader in Congress

Photo: Arranged

● 'ചിന്തിക്കുന്ന മനുഷ്യനായതിനാലാണ് വ്യവസായ മുന്നേറ്റത്തെ പുകഴ്ത്തിയത്' 
● 'ക്വാളിറ്റിയുള്ള നേതാവായതിനാലാണ് അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നത്'
● കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി 

കണ്ണൂർ: (KVARTHA) കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി വിട്ട് വേറെ വഴി നോക്കുമെന്ന് തരൂർ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്.
ശശി തരൂർ ചിന്തിക്കുന്ന മനുഷ്യനായതിനാലാണ് കേരളത്തിൽ ഇടതു സർക്കാർ നടത്തുന്ന വ്യവസായ മുന്നേറ്റത്തെ പുകഴ്ത്തിയത്. 

യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ കോൺഗ്രസിലെ ചില എതിർ ഗ്രൂപ്പുകാർ വളഞ്ഞിട്ട് അക്രമിക്കുകയാണ്. കോൺഗ്രസിലെ ക്വാളിറ്റിയുള്ള നേതാവാണ് തരൂർ. അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുന്നതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും പറഞ്ഞിരുന്നു. ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അത്ഭുതമാണ്. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൻ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

EP Jayarajan praises Shashi Tharoor as a quality leader and says some Congress members are targeting him for speaking the truth.

#ShashiTharoor #EPJayarajan #Congress #CPI #Politics #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia