Resignation | ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി; പാർട്ടി നടപടി എന്നും വിവാദങ്ങളിൽ ഉലഞ്ഞ നേതാവിനെതിരെ 

 
EP Jayarajan
EP Jayarajan

Photo Credit: Facebook/ E.P Jayarajan

നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരി വീട്ടിലെത്തി

തിരുവനന്തപുരം: (KVARTHA) ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരി വീട്ടിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് അച്ചടക്ക നടപടിയെടുത്തത്. ഈ യോഗത്തിൽ ഇ പി ജരായജനും പങ്കെടുത്തിരുന്നു. 

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇ പിയുടെ കൂടിക്കാഴ്ച ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചു.

ഇ പി.ജയരാജൻ പലപ്പോഴും പാർട്ടി നേതൃത്വവുമായി പിണങ്ങിയിരുന്നെങ്കിലും ഇത്തരത്തിൽ പരസ്യമായ വിമർശനം നേരിട്ടത് ഇതാദ്യമാണ്. അഴീക്കോട് മണ്ഡലത്തിൽ നിന്നൊരു തവണയും മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണയും നിയമസഭയിലെത്തിയ ഇ പി ജയരാജൻ ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷനായിരുന്നു. 

'ദേശാഭിമാനി' ദിനപത്രത്തിന്റെ ജനറൽ മാനേജരായും കേരള കർഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, പിണറായി വിജയൻ നയിച്ച ആദ്യ സർക്കാരിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ബന്ധുനിയമന വിവാദത്തെത്തുടർന്ന് മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും പിന്നീട് വീണ്ടും മന്ത്രിസഭയിൽ അംഗമായി.

ഞായറാഴ്ച മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാ‌ർട്ടി സുപ്രധാന അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

#EPJayarajan, #LDF, #CPM, #PoliticalControversy, #KeralaPolitics, #PinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia